ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആശുപത്രിയില്‍ കയറി ഡോക്ടറെ വെടിവെച്ചു കൊന്നു. ജയ്ത്പൂരിലെ നിമ ആശുപത്രിയിലാണ് സംഭവം. നിമ ആശുപത്രിയിലെ ഡോ. ജാവേദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ രണ്ട് പേരെന്ന് ആശുപത്രി ജീവനക്കാരുടെ മൊഴി. പരുക്കേറ്റ് ചികിത്സക്കെത്തിയവരാണ് ഇവരെന്നും ജീവനക്കാര്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി പൊലിസ് അന്വേഷണം ആരംഭിച്ചു.Read More