കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടിസ്. വെള്ളിയാഴ്ച രാത്രി നോട്ടിസ് ലഭിച്ചുവെന്ന് ശിവകുമാര്‍ വ്യക്തമാക്കി. മുന്‍പ് തീര്‍പ്പായ കാര്യത്തിലാണ് വീണ്ടും നോട്ടിസ് ലഭിച്ചിരിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. ബി.ജെ.പി സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെയാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും അതിനര്‍ത്ഥം അവര്‍ക്ക് കോണ്‍ഗ്രസിനെയും ഐഎന്‍ഡിഐഎ സഖ്യത്തെയും ഭയമാണെന്നും ശിവകുമാര്‍ പറഞ്ഞു. ഈ ദൗര്‍ബല്യം ബി.ജെ.പി മനസ്സിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തോല്‍ക്കുമെന്ന് അവര്‍ക്കറിയാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Read More