കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അറസ്റ്റ് വൈകും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷമായിരിക്കും മൊഴിയെടുക്കലും അറസ്റ്റും ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കൂകയെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദ് മുമ്പാകെയാണ് പി പി ദിവ്യ ജാമ്യ ഹരജി നല്‍കിയിരിക്കുന്നത്. തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ജില്ലാ കലക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യ […]Read More