ദില്ലി: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റുന്നതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ. ഇക്കാര്യത്തിൽ തീരുമാനം മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചേർന്നെടുക്കുമെന്നാണ് നേതൃത്വം ഇപ്പോൾ വ്യക്തമാക്കുന്നത്. ഇന്നലെ ദില്ലിയിലെത്തിയ സുധാകരനുമായി നേതാക്കൾ 45 മിനിറ്റോളം ചർച്ച നടത്തിയെങ്കിലും നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങൾ പരിഗണനയ്ക്ക് വന്നില്ല. നേതാക്കൾ സുധാകരനെ കണ്ടത് പാർട്ടിയിൽ നിന്ന് പരാതികൾ വന്ന കൂടി സാഹചര്യത്തിലെന്നാണ് ഇപ്പോൾ നേതൃത്വം പറയുന്നത്. സംസ്ഥാനത്ത് പാർട്ടിയുടെ നില പരുങ്ങലിലെന്ന് പലരും രാഹുൽ ഗാന്ധിയെ പരാതി അറിയിച്ചിരുന്നു. […]Read More