നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനൊപ്പം അതിസന്തോഷത്തിലാണ് ആരാധകരും കുടുംബങ്ങളും. കോടതി മുറിയിൽ വിധിയറിഞ്ഞ ശേഷം ദിലീപ് നേരെ പോയത് തൻ്റെ അഭിഭാഷകനായ കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാമൻ പിള്ളയെ കാണാനാണ്. വിധി കേൾക്കാൻ അഡ്വ രാമൻപിള്ള കോടതിയിൽ എത്തിയിരുന്നില്ല. അസുഖ ബാധിതനായി വീട്ടിൽ വിശ്രമിക്കുന്ന അദ്ദേഹത്തെ വിധി കേട്ടതിന് പിന്നാലെ ദിലീപ് വീട്ടിലെത്തി കണ്ടു. പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ച ശേഷം അഭിഭാഷകൻ്റെ കൈ ചേർത്തുപിടിച്ച് തൻ്റെ നന്ദി നടൻ അറിയിച്ചു.Read More