തിരുവനന്തപുരം: തട്ടുകടകളുള്‍പ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് നിര്‍ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും, ശേഖരിച്ച് വയ്ക്കാനും ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാന്‍ ഇടയാകുന്ന സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. സമൂസ, പക്കോഡ പോലുള്ള എണ്ണപലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിന് എഫ്.എസ്.എസ്.എ.ഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫലപ്രദമായ പാക്കേജിങില് ഭക്ഷണങ്ങളുടെ ഘടനമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നതിനാല്‍ ഭക്ഷണം പായ്ക്ക് […]Read More
Tags :Department of Food Safety
കോഴിക്കോട്: ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. 10 ദിവസങ്ങളിലായി ജില്ലയിൽ 383 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായാണ് പരിശോധന. ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 16 സ്ഥാപനങ്ങൾ അടച്ചിടാൻ നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ തുറന്ന് പ്രവർത്തിച്ചാൽ കച്ചവടക്കാർക്കെതിരെ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണൻ എ. സക്കീർ ഹുസൈൻ അറിയിച്ചു. ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തിയ രണ്ട് ചിക്കൻ സ്റ്റാളുകൾക്കെതിരെ […]Read More