ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആശുപത്രിയില്‍ കയറി ഡോക്ടറെ വെടിവെച്ചു കൊന്നു. ജയ്ത്പൂരിലെ നിമ ആശുപത്രിയിലാണ് സംഭവം. നിമ ആശുപത്രിയിലെ ഡോ. ജാവേദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ രണ്ട് പേരെന്ന് ആശുപത്രി ജീവനക്കാരുടെ മൊഴി. പരുക്കേറ്റ് ചികിത്സക്കെത്തിയവരാണ് ഇവരെന്നും ജീവനക്കാര്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി പൊലിസ് അന്വേഷണം ആരംഭിച്ചു.Read More
Tags :Delhi
ധാക്ക: ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയിൽ തുടരുന്നു. ഷെയ്ഖ് ഹസീന എവിടേക്ക് പോകുമെന്നതിൽ ഇന്ന് വ്യക്തതയുണ്ടാകും. ദില്ലിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയിൽ തുടരുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദില്ലിയിലെത്തിയ ഷെയ്ഖ് ഖസീന […]Read More
ദില്ലി:ഡാർജിലിങ് ട്രെയിൻ ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്. ദില്ലിയിൽ നിന്നെത്തിയ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരാണ് അപകട സ്ഥലത്ത് പരിശോധന നടത്തുന്നത്. ഗുഡ്സ് ട്രെയിൻ സിഗ്നൽ തെറ്റിച്ച് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ അറുപത് പേരാണ് നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. അപകടത്തിന് കാരണം റെയിൽ മന്ത്രാലയത്തിന്‍റെ കെടുകാര്യസ്ഥതയാണെന്ന വിമർശനം ശക്തമാക്കിയ പ്രതിപക്ഷം അശ്വിനി വൈഷ്ണവ് രാജി വെയ്ക്കണമെന്ന […]Read More
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതി മൊഴി നല്‍കിയശേഷം ദില്ലിയിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മടങ്ങിയത്. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയത് എന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. വീട്ടിൽ നിൽക്കാൻ താൽപര്യമില്ലെന്നും ദില്ലിയിൽ പോകണമെന്നും മജിസ്ട്രേറ്റിനോടും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇതോടെയാണ് നടപടികൾ പൂർത്തിയാക്കി യുവതിയെ പൊലീസ് വിട്ടയച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവ് […]Read More
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ബി.ജെ.പിയില്‍ ചേരാനുറച്ചാണ് ഇ.പി ഡല്‍ഹിയിലെത്തിയതെന്നാണ് ശോഭയുടെ ആരോപണം. ബി.ജെ.പിയില്‍ ചേരാനിരുന്നതിന്റെ തലേന്നാണ് അദ്ദേഹം പിന്‍മാറിയതെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇ.പി. ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. ദല്ലാള്‍ നന്ദകുമാറാണ് തന്നെ ഇ.പി. ജയരാജനുമായി പരിചയപ്പെടുത്തുന്നത്. നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ മൂന്നുതവണ ഇ.പിയുമായി കൂടിക്കാഴ്ച നടത്തി. വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടില്‍വെച്ചും പിന്നീട് ഡല്‍ഹി ലളിത് ഹോട്ടലിലും മൂന്നാമത് തൃശ്ശൂര്‍ രാമനിലയത്തിലുമാണ് കൂടിക്കാഴ്ചകള്‍ […]Read More
പൗരത്വനിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതിനെതിരെ ദില്ലി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മുപ്പതില്‍ അധികം വിദ്യാര്‍ത്ഥികളെ പൊലീസ് കൊണ്ടുപോയി എന്നാണ് ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എസ്ഐഒ, എംഎസ്എഫ്, എഐഎസ്ഒ തുടങ്ങിയ സംഘടനകളിലെ വിദ്യാർത്ഥികൾ ആണ് പ്രതിഷേധിച്ചത്. പൊലീസ് ക്യാംപസില്‍ കയറി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവത്രേ. എന്നാല്‍ വരുംദിവസങ്ങളിലും ക്യാംപസില്‍ സിഎഎ വിരുദ്ധ സമരം ശക്തമാക്കാനാണ് തീരുമാനമെന്നാണ് ഈ സംഘടനകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അറിയിക്കുന്നത്. 2018ലും സിഎഎ വിരുദ്ധ സമരത്തില്‍ ദില്ലി സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സജീവമായിരുന്നു. അന്നും […]Read More
ദില്ലിയിൽ കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണ് ദാരുണാപകടം. 40 അടിതാഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. ഇന്ന് രാവിലെ ദില്ലി കേശോപുര്‍ മാണ്ഡിക്ക് സമീപമാണ് അപകടമുണ്ടായത്. ജല ബോര്‍ഡ് പ്ലാന്‍റിനുള്ളിലെ 40 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. എത്രവയസുള്ള കുട്ടിയാണ് വീണതെന്നോ എങ്ങനെയാണ് അപകടമുണ്ടായതെന്നോ വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളുവെന്നും കുട്ടിയെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. 40 അടി […]Read More
താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള കർഷക സമരം മൂന്നാം ദിവസവും തുടരുകയാണ്. ഇന്നത്തെ ചർച്ചയിൽ ആവശ്യങ്ങളിൽ തീരുമാനം ആയില്ലെങ്കിൽ സമരം കടുപ്പിക്കുമെന്ന് കർഷകർ വ്യക്തമാക്കി. കർഷകരെ തടയാൻ അതിർത്തികളിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. അതേസമയം ബാരിക്കേഡുകള്‍ തകർക്കാൻ ഗ്രാമങ്ങളിൽ നിന്നും ജെസിബി കൊണ്ടുവരുമെന്നാണ് കർഷകരുടെ പ്രതികരണം. പഞ്ചാബ് അതിർത്തിയിലുള്ള കർഷകർ ദില്ലിയിലേക്ക് മാർച്ച് തുടരാൻ ഇന്നും ശ്രമം നടത്തും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംഘർഷം ഉണ്ടായ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് മേഖല. കർഷകരുമായി സർക്കാർ ഇന്ന് […]Read More
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മൂടൽമഞ്ഞ്. ശൈത്യ തരംഗം രണ്ട് ദിവസം കൂടെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശക്തമായ മൂടൽമഞ്ഞ് വ്യോമ റെയിൽ ഗതാഗതത്തെയും ബാധിച്ചു. ഡൽഹിയിലേക്കുള്ള നിരവധി തീവണ്ടികൾ വൈകിയോടി.മൂടൽമഞ്ഞിൽ നിരവധി വിമാനങ്ങൾ വൈകിയതോടെ മണിക്കൂറുകൾ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. ഗോവയിൽനിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോയുടെ വിമാനം മുംബൈയിൽ ഇറക്കി. മൂടൽമഞ്ഞിനെ തുടർന്നുള്ള വിമാനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി യാത്രക്കാർക്ക് നൽകാൻ ഡിജിസിഎ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. […]Read More