കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. 41 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ട് സ്ഥലത്തെത്തി. മരണസംഖ്യ 41 ആയി ഉയര്‍ന്നതായി മന്ത്രി ഫഹദ് അൽ യൂസഫിനെ ഉദ്ധരിച്ചു കുവൈത്ത് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. കർശന നടപടികൾക്ക് മന്ത്രി നിർദേശം നൽകി. കെട്ടിടങ്ങളിലെ നിയമലംഘനങ്ങളില്‍ മുനിസിപ്പാലിറ്റി പരിശോധന നടത്തും. മുന്നറിയിപ്പില്ലാതെ നടപടികൾ സ്വീകരിക്കും. തിങ്ങി താമസിക്കുന്നതും നിയമ ലംഘനങ്ങളും അനുവദിക്കില്ല. അപകടത്തെ […]Read More
Tags :death
പത്തനംതിട്ട തിരുവല്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഭോപ്പാല്‍ വൈറോളജി ലാബിലേക്കാണ് സാംപിളുകള്‍ അയച്ചുകൊടുത്തത്. ഇവിടെ നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നാളെ കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് കള്ളിംഗ് അടക്കമുള്ള തുടര്‍നടപടി സ്വീകരിക്കും.Read More
വടക്കഞ്ചേരിയിൽ കാട്ടുപന്നിക്ക് വച്ച വൈദ്യുത കെണിയിൽപ്പെട്ട് വയോധിക മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടിൽ അബ്ദുൾകരീം (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 23നാണ് ദാരുണമായ സംഭവം നടന്നത്. പയ്യക്കുണ്ട് കുന്നത്ത് വീട്ടിൽ കണ്ടന്‍റെ ഭാര്യ കല്യാണി (78) ആണ് മരിച്ചത്. അബ്ദുൾ കരീമിന്‍റെ പറമ്പിൽ കാട്ടുപന്നിയെ തുരത്താൻ വച്ച കെണിയിൽ കല്യാണി അകപ്പെടുകയായിരുന്നു. പറമ്പിൽ മരിച്ചുകിടക്കുന്നത് കണ്ട കല്യാണിയെ പിന്നീട് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് വൈദ്യുതാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ […]Read More
മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യത്തിന്റെ പേരിലെന്ന് പോലീസ് . മുന്‍വൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തര്‍ക്കവും കാരണമായെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ആവഡി മുത്താപുതുപ്പെട്ട് മിറ്റനമിലി ഗാന്ധി റോഡില്‍ താമസിക്കുന്ന പാലാ സ്വദേശി ആയുര്‍വേദ ഡോക്ടര്‍ ശിവന്‍ നായര്‍, എരുമേലി സ്വദേശിനി ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. രാജസ്ഥാന്‍ സ്വദേശി മഹേഷ് (22) ആണ് പിടിയിലായത്. സംഭവദിവസം രാത്രി എട്ടു മണിക്ക് ഡോക്ടറെ കാണാന്‍ എത്തിയ സമീപവാസിയായ […]Read More
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണി (50)യാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു. പുലര്‍ച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തില്‍ ആറ് തൊഴിലാളികളുണ്ടായിരുന്നു.Read More
ചേര്‍ത്തലയില്‍ ട്രെയിനില്‍നിന്നു വീണ് യുവാവ് മരിച്ചു. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയന്‍(26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഏറനാട് എക്‌സ്പ്രസില്‍ കായംകുളത്തു നിന്ന് എറണാകുളത്തേയ്ക്കു പോകുകയായിരുന്നു അനന്തു. കാല്‍ പ്ലാറ്റ്‌ഫോമില്‍ തട്ടി മുറിവ് പറ്റിയിരുന്നു. തുടര്‍ന്ന് എഴുന്നേറ്റപ്പോള്‍ ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. മാരാരിക്കുളം റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞാണ് അപകടം. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍.Read More
സ്‌കൂട്ടറുമായി പാടശേഖരത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ 52കാരൻ മരിച്ചു. എടത്വ മരിയാപുരം വാളംപറമ്പില്‍ പരേതനായ ജേക്കബ് സേവ്യറിന്റെ മകന്‍ സുനില്‍ സേവ്യര്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30 യോടെ തെങ്കര പച്ചപാടത്തായിരുന്നു സംഭവം. വീടിന് സൈഡിലൂടെ കിടക്കുന്ന ബണ്ട് റോഡിലൂടെ വീട്ടിലേക്ക് വരുന്നതിനിടയില്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സുനിലിന്റെ മുകളിലേക്ക് സ്‌കൂട്ടറും വീണതിനാല്‍ വെള്ളത്തിനടിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഭാര്യ. ജാസ്മിന്‍ സുനില്‍. മക്കള്‍. അലോഷ്യസ് സുനില്‍, എയ്ഞ്ചല്‍ മേരി സുനില്‍, പരേതനായ ആന്റോ സുനില്‍. സംസ്കാരം പിന്നീട്Read More
ഭാര്യയെയും ഭാര്യ സഹോദരനെയും സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തി കൊന്ന് യുവാവ്. ഡല്‍ഹി ഷക്കര്‍പൂരില്‍ അധ്യാപികയായ കമലേഷ് ഹോല്‍ക്കര്‍, സഹോദരന്‍ രാം പ്രതാപ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ദാമ്പത്യ പ്രശ്‌നങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കമലേഷിന്റെ ഭര്‍ത്താവ് ശ്രേയാന്‍സ് കുമാറിനെ കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹം വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഉടന്‍തന്നെ ശ്രേയാന്‍സ് കുമാറിനായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചു. എന്നാല്‍ പിന്നീട് ഇയാള്‍ സ്വമേധയാ […]Read More
അടൂരിൽ തെരുവുനായയിൽ നിന്നും പേവിഷബാധയേറ്റയാൾ മരിച്ചു. അടൂർ വെള്ളക്കുളങ്ങര പറവൂർ കലായിൽ പി എം. സൈമൺ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപാണ് സൈമണെ തെരുവുനായ കടിച്ചത്. റാബിസ് വാക്സിൻ എടുത്തിരുന്നില്ല.Read More
റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ സ്കൂട്ടര്‍ യാത്രികൻ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വലിയ കയര്‍ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. പൊലീസ് റോഡിന് കുറുകെ കയര്‍ കെട്ടിയത് കാണുന്ന രീതിയില്‍ ആയിരുന്നില്ലെന്നും കയര്‍ കെട്ടിയത് കാണുന്നതിനായി അതിന് മുകളില്‍ മുന്നറിയിപ്പായി ഒരു റിബണ്‍ എങ്കിലും കെട്ടിവെക്കാമായിരുന്നുവെന്നും മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി ആരോപിച്ചു. […]Read More