എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം ആത്മഹത്യയെന്ന് നിഗമനത്തില്‍ പൊലീസ്. ജീവനൊടുക്കുമെന്ന് സൂചിപ്പിച്ച് പെണ്‍കുട്ടി സഹോദരിക്ക് സന്ദേശം അയച്ചിരുന്നുന്നെന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങളും പൊലീസിന് ലഭിച്ചു. സംഭവ സ്ഥലത്ത് കണ്ട യുവാക്കൾക്ക് കേസിൽ പങ്കില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, കേസിൽ അറസ്റ്റിലായ കരാട്ടെ അധ്യാപകൻ പരിശീലിപ്പിച്ച കൂടുതൽ കുട്ടികളുടെ മൊഴിയെടുക്കും. എടവണ്ണപ്പാറയിലെ 17കാരിയുടെ മരണത്തിൽ ദുരൂഹസാഹചര്യത്തിൽ സംഭവസ്ഥലത്ത് കണ്ടെന്നാരോപിക്കുന്ന യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞു. സ്ഥലത്തെ സിസിടിവി പരിശോധനയിലാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. ദൃശ്യങ്ങളിൽ കാണുന്നവർ സമീപവാസികൾ […]Read More