തിരുവനന്തപുരം: വർക്കല താഴെവെട്ടൂരിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടിൽ 60 വയസ്സുള്ള ഷാജഹാനാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് പിടികൂടിയത്. താഴെവെട്ടുർ പള്ളിക്ക് സമീപം ക്രിസ്മസ് രാത്രിയാണ് സംഭവം. ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിനാണ് ഗൃഹനാഥനെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ വയോധികനെ തിരുവനന്തപുരം […]Read More
Tags :death
തിരുവനന്തപുരം: പാറശാല കിണറ്റുമുക്കില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുണ്ട്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സെല്‍വരാജ് (44) പ്രിയ (37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെല്‍വരാജ് തൂങ്ങിയ നിലയിലും പ്രിയ കട്ടിലിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു.Read More
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കൽ ജോർജിന്റെ മകൻ നിഖിലാണ് മരിച്ചത്. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശത്ത് ശനിയാഴ്ച്ച രാത്രിയിലായിരുന്നു അപകടമുണ്ടായത്. ദേശീയ പാതയിലൂടെ ബൈക്കുമായി പോയ നിഖിൽ കുഴിയിൽ വീഴുകയായിരുന്നു. റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരിച്ചു. Read More
തിരുവമ്പാടി: സ്വകാര്യ ആശുപത്രിയിൽവച്ച് ഷോക്കേറ്റ യുവാവ് മരിച്ചു. പുതിയകുന്നേൽ അബിൻ ബിനുവാണ് (26) മരിച്ചത്. ഇന്നലെ രാത്രി സുഹൃത്തിനെ കാണാൻ കരിങ്കുറ്റിയിലെ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. കന്റീനു സമീപത്തുള്ള ചെടിയിൽ കെട്ടിയിരുന്ന വയറിൽനിന്നു അബിന് വൈദ്യുതാഘാതമേറ്റു എന്നാണ് പൊലീസ് പറയുന്നത്. വൈദ്യുതാഘാതമേറ്റ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.Read More
ഭോപ്പാൽ: കനത്ത മഴക്ക് പിന്നാലെ ചുമർ ഇടിഞ്ഞ് വീണ് 9 കുട്ടികൾക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സാഗർ ജില്ലയിലെ ഷാഹ്പുർ ഗ്രാമത്തിലാണ് അപകടം നടന്നത്. മതപരമായ ചടങ്ങ് നടക്കുന്നതിനിടെ അടുത്തുള്ള ദ്രവിച്ച കെട്ടിടത്തിന്‍റെ ചുമര്‍ തകര്‍ന്ന് വീഴുകയായിരുന്നു. പരിക്കേറ്റ മറ്റു രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ തന്നെ രേവ ജില്ലയിൽ ദ്രവിച്ച കെട്ടിടത്തിന്റെ ചുമർ തകർന്ന് വീണ് നാല് […]Read More
നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മിക്കുന്നത്. അപകടത്തിന്റെ വ്യാപ്തി കൂടുതലായതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാന്‍ ഭീമന്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കണം. ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മലയില്‍ സൈന്യം നിര്‍മിച്ച താല്‍ക്കാലിക പാലത്തിലൂടെ 1,000 പേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയിരുന്നു. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി)ഭാഗമായ സൈനികരാണ് ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ചത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. ഇന്നലെ രാത്രിയോടെ കോഴിക്കോട്ട് എത്തിയശേഷം ഇന്ന് രാവിലെ വയനാട്ടിലെത്തുമെന്നാണ് അറിയിപ്പ്. […]Read More
തിരുവനന്തപുരം: കേരളത്തിൽ പനി മരണം വർധിക്കുന്നു. പനി ബാധിച്ച് പത്ത് പേരാണ് ഇന്നലെ മാത്രം മരിച്ചത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമിലെ നാലുപേര്‍ക്ക് കൂടി കോളറ സ്ഥിരീകരികായും ചെയ്തു. ഇവിടെ താമസിച്ചിരുന്ന 26കാരന്റെ മരണം കോളറ ബാധിച്ചാണെന്ന് സംശയിക്കുന്നുണ്ട്. 12 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോളറ സ്ഥിരീകരിച്ചത്. ഇതിൽ ഒരാളൊഴികെ 11 പേരും നെയ്യാറ്റിൻകര കെയർ ഹോമിലെ അന്തേവാസികളാണ്. കോളറ ബാധിച്ചവരെ മെഡിക്കൽ കോളേജിലും ഐരാണിമുട്ടത്തെ ഐസൊലേഷൻ സെൻ്ററിലും ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ രോഗികളെ പരിചരിക്കാന്‍ ഐരാണിമുട്ടത്തെ […]Read More
പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ വെള്ളകുളത്തെ മണികണ്ഠൻ -ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. ജന്മനാ ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം നാലാം തിയ്യതിയാണ് ദീപയെ തൃശ്ശൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറതെടുത്തത്. അമ്മ ദീപ അരിവാൾ രോഗ ബാധിതയാണ്.Read More
തിരുവനന്തപുരം: തിരുവനന്തപുരത്ത് കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ വേറെയും കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. കളിയിക്കാവിളയിൽ ക്വാറി ഉടമയായ തിരുവനന്തപുരം കരമന സ്വദേശി ദീപു കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിള പൊലീസ് സ്റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത […]Read More
ഇടുക്കി: ആന പാപ്പാനെ ചവിട്ടി കൊന്ന സംഭവത്തില്‍ സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു. കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫാം എന്ന പേരിലുള്ള സ്വകാര്യ ആന സഫാരി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് ചട്ടങ്ങള്‍ മറികടന്നാണെന്ന് കണ്ടെത്തിയാണ് വനംവകുപ്പ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം ആണ് സഫാരി കേന്ദ്രത്തിലെ ആനയുടെ രണ്ടാം പാപ്പാനായ കാസർകോട് സ്വദേശി ബാലകൃഷ്ണനെ (62) പിടിയാന ചവിട്ടി കൊന്നത്. സഫാരി കഴിഞ്ഞ് ആനയെ തിരികെ കെട്ടുന്നതിനിടെയാണ് സംഭവം. തുടര്‍ന്ന് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് […]Read More