ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. മൂന്ന് ശതമാനം വര്‍ധന അനുവദിക്കാന്‍ ബുധനാഴ്ച രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. ദീപാവലി കൂടി കണക്കിലെടുത്താണ് ക്ഷാമബത്ത ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാവും. നിലവില്‍ ഇത് 50 ശതമാനമാണ്. ഒരു കോടിയിലധികം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വര്‍ധനയുടെ ഗുണം ലഭിക്കും. പുതുക്കിയ ക്ഷാമബത്തയ്ക്ക് ജൂലൈ 1 മുതല്‍ പ്രാബല്യം ഉണ്ടാവും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാലു ശതമാനം വര്‍ധനവ് […]Read More