തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം. കെഎസ്ആർടിസി മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നു. പൊതു ജനങ്ങൾക്കിടയിൽ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്‍റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു.രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി. മേയറുംയറും കുടുംബവും നടുറോട്ടിൽ കാണിച്ചത് ഗുണ്ടായിസമാണ്. ബസ്സിൽ നിന്ന് മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ വിമർശനം ഉണ്ടായി. […]Read More