Cancel Preloader
Edit Template

Tags :CPM leader

Kerala

തൊഴുത്ത് നിർമ്മാണത്തിന് വായ്പ അനുവദിക്കുന്നതിന് പണം വാങ്ങി സിപിഎം

പാലക്കാട്: പാലക്കാട് കൊടുമ്പ് ഗ്രാമ പഞ്ചായത്തിൽ തൊഴുത്ത് നിർമ്മാണത്തിന് വായ്പ അനുവദിക്കുന്നതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പണം വാങിയതായി പരാതി. പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായ ഷാഫി ഖുറൈഷിയ്ക്കെതിരെയാണ് പരാതി. തൊഴുത്തിനായി അപേക്ഷ നൽകിയവരിൽ നിന്ന് 10,000 രൂപയാണ് വാങ്ങിയത്. ജിഎസ്ടി ബിൽ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് പൈസ വാങ്ങിയതെന്ന് പരാതിക്കാർ പറയുന്നു.  പരാതിയെ തുടർന്ന് പണം തിരികെ നൽകി രസീത് വാങ്ങുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് പണം തിരികെ നൽകിയത്. 10 പേർക്കാണ് പണം തിരികെ നൽകിയത്. അതേസമയം, […]Read More

Kerala Politics

പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത്

കല്‍പറ്റ: വയനാട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരന്‍റെ  പ്രസംഗം വൻ വിവാദത്തിൽ.’ പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്‍റാക്കിയെന്നായിരുന്നു പരാമർശം. പ്രസിഡൻറ് ആകേണ്ടിയിരുന്ന ഹസീനയെ കോൺഗ്രസുകാർ മാറ്റി. ആദ്യമായി മുസ്ലിം വനിത പ്രസിഡണ്ടായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് മറിച്ചിട്ടു. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ്. അടുത്ത തെരഞ്ഞെടുപ്പിൽ വീട് കയറുമ്പോൾ ലീഗുകാർ കയ്യുംകെട്ടി നിന്നും മറുപടി പറയേണ്ടി വരുമെന്നും എ.എൻ പ്രഭാകരൻ പറഞ്ഞു. പനമരത്ത് അവിശ്വാസ പ്രമേയത്തിന് […]Read More

Politics

സി.പി.എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സി.പി.എം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ കെ.ജെ ജേക്കബ് അന്തരിച്ചു. 77 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സി.ഐ.ടി.യു മുന്‍ ജില്ലാ പ്രസിഡന്റാണ്. വൈകിട്ട് പാര്‍ട്ടി ഓഫിസിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം കലൂരിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കലൂര്‍ കതൃക്കടവ് സെമിത്തേരിയില്‍Read More

Politics

പീഡനക്കേസ് പ്രതിയായ നേതാവിനെ തിരിച്ചെടുത്ത് സിപിഎം

പീഡനക്കേസില്‍ പ്രതിയായ നേതാവിനെ സിപിഎം പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. പത്തനംതിട്ട തിരുവല്ലയിലെ ലോക്കൽ കമ്മിറ്റി അംഗം സി. സി. സജിമോനെ ആണ് പാർട്ടി തിരിച്ചെടുത്തത്. 2018 ൽ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം നടത്തിയതിലും സജിമോൻ പ്രതിയാണ്. 2022 ൽ വനിതാ നേതാവിനെ ലഹരി നൽകി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയായിരുന്നു. മുൻപ് കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയും തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം […]Read More