കോഴിക്കോട്: പി.എസ്.സി അംഗത്വം നൽകാമെന്ന് പറഞ്ഞ് കോഴ വാങ്ങിയ കേസിൽ അടിയന്തര സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയോഗം ഇന്ന് ചേരും. കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന പ്രമോദ് കോട്ടൂളിക്കെതിരെ ജില്ലാ കമ്മറ്റിയിൽ നടപടിയുണ്ടാകും. കോഴയിൽ പാർട്ടിക്ക് പങ്കില്ലെന്നും അന്വേഷണമൊന്നും നടന്നില്ലെന്നും സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ആവർത്തിക്കുമ്പോഴും ഇന്ന് നടക്കുന്ന ജില്ലാ കമ്മിറ്റി നിർണായകമാകും. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിന്റേയും ടൗൺ ഏരിയാ കമ്മിറ്റിയോഗത്തിന്റേയും തീരുമാനങ്ങളാണ് ഇന്നത്തെ സി.പി.എം ജില്ലാകമ്മിറ്റി ചർച്ച ചെയ്യുക. പി.എസ്.സി കോഴക്കേസ് പാർട്ടി […]Read More