കണ്ണൂര്‍: സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം. തെരുവിലേക്കുനീണ്ട വിഭാഗീയതയുടെ പേരില്‍ ഏരിയാ കമ്മിറ്റി തന്നെ പിരിച്ചുവിട്ട കൊല്ലത്താണ് ആദ്യ സമ്മേളനം. ഇന്ന് മുതല്‍ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലാണ് കൊല്ലം ജില്ലാ സമ്മേളനം. സമ്മേളനം കൈയാങ്കളിയില്‍ കലാശിച്ച കുരുനാഗപ്പള്ളിയില്‍ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവില്‍ ഏരിയാ കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്. പി.ബി അംഗം എം.എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, […]Read More