ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് കെ സുരേന്ദ്രന്‍ തന്നെ വീണ്ടും തുടരും. സുരേന്ദ്രനെ മാറ്റേണ്ടതില്ലെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഉപതെരഞ്ഞെടുപ്പ് പരാജയത്തിനു പിറകെ സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധമുണ്ടായിരുന്നു. പാലക്കാട്ടെ തോല്‍വിയെകുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ദേശീയ നേതൃത്വത്തെയാണ് രാജിസന്നദ്ധത അറിയിച്ചത്. പാലക്കാട്ടെ സാഹചര്യം പരിശോധിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രനേതൃത്വം സുരേന്ദ്രനെ അറിയിക്കുകയും ചെയ്തു. പാലക്കാട്ടെ തോല്‍വിയില്‍ ബിജെപിയില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു. […]Read More