ഗുരുവായൂർ: കേരളത്തിന്റെ ആരോഗ്യ രംഗത്തെ ഗുരുതര അവസ്ഥയും, ബിന്ദു എന്ന യുവതിയുടെ മരണവും ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും പ്രകടനവും നടന്നു. കൈരളി ജംഗ്ഷനിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന് പതാക കൈ മാറി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് പ്രതിഷേധ ജ്വാലയ്ക്ക് തുടക്കം കുറിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ചുറ്റിയ പ്രതിഷേധ പ്രകടനം കൈരളി ജംഗ്ഷനിൽ സമാപിച്ചു. പ്രതിഷേധ പരിപാടിയിൽ നേതാക്കളായ […]Read More