ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ രണ്ടിടങ്ങളില്‍ സംഘര്‍ഷം. ഛപ്രയിലെയും കൃഷ്ണനഗറിലെയും ബൂത്തുകളില്‍ സി.പി.എം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കേതുഗ്രാമിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഞായറാഴ്ചയാണ് ബോംബ് ആക്രമണത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.ദുര്‍ഗാപൂരില്‍ തൃണമൂല്‍ ബി.ജെ.പി പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. ബിര്‍ഭത്ത് പോളിങ് സ്‌റ്റേഷന് പുറത്തുള്ള തങ്ങളുടെ സ്റ്റാള്‍ തൃണമൂല്‍ നശിപ്പിച്ചെന്നും ബി.ജെ.പി ആരോപിക്കുന്നു. നാലാം ഘട്ടത്തില്‍ 10 സംസ്ഥാനങ്ങളിലെ 96 ലോക്‌സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് […]Read More