കോഴിക്കോട്: കണ്ണൂർ ദേശീയ പാതയിൽ എലത്തൂർ പന്നി ബസാർ മുതൽ എലത്തൂർ എക്‌സ്‌ചേഞ്ച് വരെയുള്ള റോഡിന്റെ പകുതി ഭാഗം മാത്രം ടാർ ചെയ്തത് കാരണം അപകട ഭീഷണിയുണ്ടെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ്. പൊതുമരാമത്ത് ദേശീയ പാതാ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 28 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ […]Read More
Tags :complaint
കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ നഷ്ടപരിഹാര പട്ടികയില്‍ അപാകതയെന്ന് പരാതി. പട്ടികയില്‍ അനര്‍ഹരും ഉള്‍പ്പെട്ടു എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ റവന്യൂ വകുപ്പ് പരിശോധന ആരംഭിച്ചു. നേരത്തെ തയ്യാറാക്കിയ പട്ടികയല്ല ഇപ്പോള്‍ പരിഗണിക്കുന്നത്. അര്‍ഹരായ പലരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി എന്നും, അനര്‍ഹര്‍ പട്ടികയില്‍ കയറിക്കൂടി എന്നും പ്രദേശവാസികള്‍ ആരോപിച്ചു. പരാതി ഉയര്‍ന്നതിന് പിന്നാലെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ സംഘം വിലങ്ങാട് വില്ലേജ് ഓഫീസില്‍ എത്തി പരിശോധന ആരംഭിച്ചു. വടകര ഡെപ്യൂട്ടി തഹസില്‍ദാര്‍ ടിപി […]Read More
താമരശ്ശേരി: തനിച്ച് യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനി ആവശ്യപ്പെട്ട സ്ഥലത്ത് രാത്രി കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് നിർത്തിയില്ലെന്ന് പരാതി. ഡ്രൈവറോട് ആവശ്യപ്പെട്ടിട്ടും താമരശ്ശേരി പഴയ സ്റ്റാൻഡിൽ സ്റ്റോപ്പില്ലെന്ന് പറഞ്ഞ് ബസ് നിർത്താതെ കാരാടി ഡിപ്പോയിലെ സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നു. ബംഗളൂരുവിൽനിന്നും ശനിയാഴ്ച താമരശ്ശേരിയിലേക്ക് ഒറ്റക്ക് യാത്ര ചെയ്ത കെടവൂർ സ്വദേശിനിയായ 19കാരിക്കാണ് ദുരനുഭവം. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ബസ് ഡ്രൈവർക്കെതിരെ കെ.എസ്.ആർ.ടി.സി അധികൃതർക്ക് പരാതി നൽകി. രാത്രി 8.30ന് താമരശ്ശേരിയിൽ എത്തേണ്ടിയിരുന്ന ബസ് ഒന്നര മണിക്കൂർ വൈകിയാണ് എത്തിയത്.Read More
കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് അസി. സെക്രട്ടറിയെ ഓഫിസിൽ കയറി ഫോറസ്റ്റ് ഗവ. പ്ലീഡർ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തി, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതതായി പരാതി. ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. സ്കൂൾ വിട്ടുവന്ന മകളുമായി അസി. സെക്രട്ടറി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ, പഞ്ചായത്ത് ഓഫിസിന് മുന്നിൽ വെച്ച് വീണ്ടും ഇയാൾ അസഭ്യം പറയുകയും ചെയ്തു. ഈ വ്യക്തിയുമായി ബന്ധപ്പെട്ട ഫയലുകളിൽ കാലതാമസം വരുത്തിയെന്ന് പറഞ്ഞാണ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായതെന്നും എന്നാൽ, ഇയാളുടെ ഒരു ഫയലും […]Read More
മലപ്പുറം: തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബിയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നിൽകിയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫോൺ സ്വിച്ച്ഡ് ഓഫാണ്. ഇന്നലെ രാത്രി കോഴിക്കോടാണ് ഫോണിൻ്റെ അവസാന ടവർ ലൊക്കേഷൻ. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846506742, 9048485374, 9745124090 എന്ന നമ്പറിലോ അടുത്തുള്ള പൊലീസ് […]Read More
തിരുവനന്തപുരം: വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍. കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ് കേരളപ്പിറവി ദിനത്തില്‍ വാട്‌സ്ആപ്പിലൂടെ ആദ്യ പരാതി സ്വീകരിച്ചു. പരാതി സ്വീകരിക്കുന്ന വാട്‌സ്ആപ് നമ്പര്‍: 9746515133. ഡോ. രേണുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് അധ്യക്ഷനായി, അംഗങ്ങളായ എ. സൈഫുദ്ദീന്‍ ഹാജി, പി. റോസ, മെംബര്‍ സെക്രട്ടറി നിസാര്‍ എച്ച്, രജിസ്ട്രാര്‍ ഗീത എസ് തുടങ്ങിയവര്‍ സംസാരിച്ചു. ന്യൂനപക്ഷ സംഘടന നേതാക്കള്‍ പങ്കെടുത്തു.Read More
കൊച്ചി: എറണാകുളം അയ്യമ്പുഴയിൽ സ്വകാര്യ സംരംഭം തുടങ്ങിയ വിദേശ വനിതയിൽ നിന്ന് കമ്പനി ഡയറക്ടർ മൂന്നര കോടി രൂപ തട്ടിയെടുത്തതായി പരാതി. ഓസ്ട്രിയൻ സ്വദേശിയായ പാർവതി റെയ്ച്ചർ ആണ് ചൊവ്വര സ്വദേശി അജിത്ത് ബാബുവിനെതിരെ പരാതി നൽകിയത്. സംസ്ഥാന മന്ത്രിക്ക് നൽകാനെന്ന പേരിലടക്കം അജിത് പണം വാങ്ങിയെന്നും പരാതി നൽകിയപ്പോൾ ഭീഷണിപ്പെടുത്തുന്നതായും പാർവതി ആരോപിച്ചു. ലഖ്നൗവിൽ നിന്ന് ദത്തെടുത്ത തന്‍റെ മകൾക്കൊപ്പം നാല് വർഷം മുൻപാണ് ഇന്ത്യൻ വംശജയായ തന്‍റെ അമ്മയുടെ വേരുകൾ തേടിയാണ് പാർവതി റെയ്ച്ചർ […]Read More
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ഫിസിയോതെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ ചികിത്സക്കിടെ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് ആരോഗ്യ പ്രവർത്തകന്റെ പേരിൽ കേസെടുത്തു. പ്രതി ഈയിടെ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം മാറി എത്തിയ ആളെന്ന് പൊലീസ് പറഞ്ഞു. BNS 75 (1), 76,79 വകുപ്പുകൾ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിലാണ്.Read More
വടകര പാലയാട് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞെന്ന് പരാതി. വില്യാപള്ളി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി വിഷ്ണു മുതുവീട്ടിലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സംഭവം. വീടിന്റെ ചുമരിനും വാതിലിനും മുകള്‍ വശത്തെ ഷീറ്റിനും കേടുപാടുകള്‍ സംഭവിച്ചു. സംഭവ സമയത്ത് വിഷ്ണു വീട്ടിലുണ്ടായിരുന്നില്ല. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായതോടെ ഭീഷണിയുണ്ടായിരുന്നതായി വിഷ്ണു പറഞ്ഞു.Read More
മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ കാസർകോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി മുറിയിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു.Read More