Cancel Preloader
Edit Template

Tags :Collector

Health Kerala

മരുന്നു ക്ഷാമം കലക്ടര്‍ ഇടപെടണം :ബിജെപി

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ മരുന്നു ക്ഷാമത്തിന് പരിഹാരം കാണാന്‍ കലക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.ആരോഗ്യവകുപ്പ് നിഷ്ക്രിയമാണ്.മെഡിക്കല്‍ കോളേജ് പരിസരത്ത് രോഗികളുടെ കൂട്ടിരുപ്പുകാര്‍ മരുന്ന് വാങ്ങാന്‍ പണത്തിന് പിരിവ് നടത്തേണ്ടി വന്നത് സമൂഹത്തിന് അപമാനമാണ്.ആരോഗ്യമന്ത്രിക്ക് ശ്രദ്ധ മറ്റുപലതിലുമാണ്.ആരോഗ്യവകുപ്പുകൂടി ശ്രദ്ധിക്കണം എന്ന് വിനീതമായ അഭ്യര്‍ത്ഥനയുണ്ട്.മരുന്നുക്ഷാമം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും വി.കെ. സജീവന്‍ പറഞ്ഞു.Read More

Kerala Politics

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തഹസില്‍ദാര്‍ക്കാണ് അന്വേഷണ ചുമതല. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് വ്യാജവോട്ടര്‍ ആരോപണമുയരുന്നത്. ഉമുന്നണികളെല്ലാം തന്നെ പരസ്പരം ആരോപണമുന്നയിച്ചതോടെ വിവാദം കത്തിപ്പടര്‍ന്നു. ലോക്സഭാ തെരഞ്ഞെുപ്പ് കാലത്ത് പോലും മറ്റ് സ്ഥലങ്ങളില്‍ വോട്ടുള്ള ആളുകള്‍ക്ക് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് വോട്ടുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം. വിഷയത്തില്‍ സി.പി.എം ഉള്‍പ്പടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ അടുത്ത […]Read More

Kerala Politics

കോൺഗ്രസ് നേതാക്കൾക്കെതിരായ കള്ളപ്പണ ആരോപണം: തെരഞ്ഞെടുപ്പ് കമ്മീഷൻ കളക്ടറോട്

തിരുവനന്തപുരം : പാലക്കാട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയ‍ര്‍ന്ന കള്ളപ്പണ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് കളക്ടറോട് പ്രാഥമിക റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ച ശേഷമാകും തുട‍ര്‍ നടപടി. ഇന്നലെ പുല‍ര്‍ച്ചെയാണ് കെപിഎം ഹോട്ടലിൽ പൊലീസ് സംഘമെത്തി പരിശോധന നടത്തിയത്. പാതിരാത്രി 12 മണിയാണ് റെയ്ഡ് തുടങ്ങിയത്. കോൺഗ്രസ് […]Read More

Kerala

നവീന്‍ ബാബുവിന്റെ മരണം: കളക്ടറെ അന്വേഷണ ചുമതലയില്‍ നിന്ന്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ കണ്ണൂര്‍ കളക്ടറെ തുടരന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല അന്വേഷണത്തിന്റെ ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതക്ക് കൈമാറി. വിഷയത്തില്‍ കളക്ടര്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ കളക്ടര്‍ക്കെതിരെ ആരോപണം വന്നതോടെയാണ് അന്വേഷണചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറെ ഏല്പിച്ചത്.Read More