കണ്ണൂര്‍ ടൗണ്‍ പൊലിസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. മരിച്ചത് ചിറക്കല്‍ സ്വദേശി സൂരജ് (47) ആണ്. ഇന്നലെ രാത്രിയാണ് പളളിക്കുന്നില്‍ നിന്ന് ഓട്ടോ ഡ്രൈവറായ സൂരജിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തത് . എടച്ചേരിയില്‍ വെച്ച് നാട്ടുകാരും സൂരജും തമ്മില്‍ വാക്ക് തർക്കം ഉണ്ടായിരുന്നു . തുടര്‍ന്ന് പൊലീസ് സൂരജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ സൂരജ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം.Read More
Tags :collapsed and died
പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് കുട്ടി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്‍റെ മകൾ ചിന്നു ആണ് മരിച്ചത്. മൂന്ന് വയസായിരുന്നു പ്രായം. രാവിലെ 10:45ഓടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.Read More