കോഴിക്കോട്: സിറ്റി പൊലീസിന്റെ കോമ്പിങ് ഓപറേഷനിൽ കുടുങ്ങിയത് പിടികിട്ടാപ്പുള്ളികളും മയക്കുമരുന്ന് കേസ് പ്രതികളും മദ്യപിച്ചുവാഹനം ഓടിച്ചവരുമടക്കം നിരവധി നിയമ ലംഘകർ. വർധിച്ചുവരുന്ന മയക്കുമരുന്ന് വിൽപനയും ഉപയോഗവും, ഗുണ്ട -ക്വട്ടേഷൻ പ്രവർത്തനങ്ങൾ, മോഷണം എന്നിവ അമർച്ച ചെയ്യുക ലക്ഷ്യമിട്ട് ഡി.ഐ.ജി രാജ്പാൽ മീണയുടെ നിർദേശ പ്രകാരമായിരുന്നു കോമ്പിങ് ഓപറേഷൻ. നഗരത്തിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിൽപന നടത്തുന്ന മയക്കുമരുന്ന് ശൃഖലയുടെ കണ്ണി മുറിക്കുക, കവർച്ചകൾ തടയുക, ഗുണ്ട സംഘങ്ങളുടെ അക്രമങ്ങളും ഭീഷണികളും ഇല്ലാതാക്കുക, വാറന്റ് പ്രതികളെ പിടികൂടുക തുടങ്ങിയവയായിരുന്നു […]Read More