കൊച്ചി: വ്യോമയാന മേഖലയില്‍ പ്രായോഗിക പരിജ്ഞാനമുള്ള പ്രൊഫഷണലുകളുടെ ആവശ്യകത വര്‍ദ്ധിച്ചു വരികയാണെന്ന് സി.ഐ.എ.എസ്.എല്‍ ചെയര്‍മാനും സിയാൽ എം.ഡിയുമായ എസ്.സുഹാസ് ഐ.എ.എസ്. സി.ഐ.എസ്.എല്‍ അക്കാദമിയുടെ കുസാറ്റ് അംഗീകൃത കോഴ്സുകളുടെ രണ്ടാം ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരമുള്ള ഒരു വിമാനത്താവളത്തിന്റെ തത്സമയ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ് പഠിക്കാന്‍ അവസരമൊരുക്കുന്നതിലൂടെ വ്യോമയാന മേഖലയുടെ ഭാവി വാഗ്ദാനങ്ങളെയാണ് സി.ഐ.എ.എസ്.എല്‍ അക്കാദമി വാര്‍ത്തെടുക്കുന്നത്. പുസ്തകങ്ങള്‍ക്കപ്പുറം, ഈ മേഖല എങ്ങനെ പ്രവര്‍ത്തിക്കുന്നു, വളരുന്നു എന്ന് ഓരോ ദിവസവും വിദ്യാര്‍ത്ഥികള്‍ക്ക് നരിട്ട് അനുഭവിച്ചറിയാം. […]Read More