നാട്യാഞ്ജലി ആർട്സ് ആൻഡ് ഈവന്റ്സിന്റെ രണ്ടാമത് വാർഷികവും കുട്ടികളുടെ അരങ്ങേറ്റവും, ഖത്തർ, ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഇന്ത്യൻ കൾച്ചറൽ സെന്റർ മുൻ പ്രസിഡന്റ് മിലൻ അരുൺ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്റർ മുൻപ്രസിഡന്റുമാരായ കെ എം വർഗീസ് പി എൻ ബാബുരാജ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. കലാമണ്ഡലം മെറ്റിൽഡ സോളമൻ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് നാട്യാഞ്ജലി ആർട്സ് ആൻഡ് ഇവന്റ്സിന്റെ സർഗ്ഗ പ്രതിഭകൾ അവതരിപ്പിച്ച കലാവിരുന്നും ഉണ്ടായിരുന്നു.Read More