കൊല്ലം: അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ ട്രെയിനുകള്‍ വഴിയുള്ള കുട്ടിക്കടത്തില്‍ നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) രക്ഷപ്പെടുത്തിയത് 57,564 കുട്ടികളെ. ഇവരില്‍ 18,172 പേര്‍ പെണ്‍കുട്ടികളാണ്. ട്രെയിനുകള്‍ വഴിയുള്ള കുട്ടിക്കടത്തിന് നേതൃത്വം നല്‍കുന്നവരും ഏജന്റുമാരും അടക്കം 674 പേരെ അറസ്റ്റ് ചെയ്തു. 2022 മുതല്‍ ആര്‍.പി.എഫിന്റെ ഓപറേഷന്‍ എ.എ.എച്ച്.ടിയിലൂടെ 2,300ലധികം കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ബാലവേലയ്ക്കും ലൈംഗിക ചൂഷണങ്ങള്‍ക്കുമായാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്. ചൂഷണത്തിന് ഇരകളാകുന്ന കുട്ടികള്‍ അടക്കമുള്ളവരെ സംരക്ഷിക്കാന്‍ മനുഷ്യക്കടത്ത് വിരുദ്ധ യൂനിറ്റുകള്‍ ശക്തിപ്പെടുത്താനാണ് റെയില്‍വേ സംരക്ഷണ സേനയുടെ തീരുമാനം. […]Read More