കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്ത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധ ധർണ്ണ തുടങ്ങി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് എത്തിയത്.ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്‍റെ പോരാട്ടം എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സിപിഎം നേതാക്കളും ഡിഎംകെ, എഎപി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്..കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ […]Read More
Tags :Chief minister
Kerala
National
Politics
കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിന്‍റെ സമരത്തിന് അനുമതി; മുഖ്യമന്ത്രി ഇന്ന്
കേന്ദ്ര അവഗണയ്‌ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഡൽഹി സമരം ജന്തർ മന്ദറിൽ നടത്താൻ അനുമതി. മുൻപ് രാംലീല മൈതാനിയിലേക്ക് വേദി മാറ്റണമെന്നാണ് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നത്. പിന്നടി പൊലീസ് അനുമതി നൽകുകയായിരുന്നു. സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലെത്തും. ഫെബ്രുവരി 8 നാണ് കേന്ദ്ര സർക്കാരിന്‍റെ അവഗണനയ്ക്കെതിരേ മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ സമരം നടത്തുന്നത്. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കും പ്രതികാര നടപടികൾക്കുമെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കോൺഗ്രസ് അധ്യക്ഷൻ […]Read More
Kerala
National
Politics
കേരളത്തെ അശേഷം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി, പൂര്‍ണ അവഗണനയെന്ന് പ്രതിപക്ഷ
ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്നാണ് പിണറായി അഭിപ്രായപ്പെട്ടത്. രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് നിര്‍മ്മല സിതാരാമന്‍ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റെന്നായിരുന്നു സതീശന്‍റെ പ്രതികരണം. കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും […]Read More
മകൾ വീണ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യമായാണ് വീണക്കും കമ്പനിക്കുമെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്. ആരോപണങ്ങൾ വ്യാജമാണെന്നും തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന തുടര്‍ ആരോപണങ്ങളുടെ ഭാഗമാണിതെന്നും പിണറായി വിമർശിച്ചു, മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് പറഞ്ഞ അദ്ദേഹം, നിങ്ങൾ ആരോപണം ഉയർത്തു, ജനം സ്വീകരിക്കുമോ എന്ന് കാണാമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഒരാരോപണവും തന്നെ ഏശില്ലെന്നും വ്യക്തമാക്കി. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോൾ […]Read More
എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. രാവിലെ 9 മണിക്ക് വേദിയിലെത്തിയ ഗവർണറും മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ റിപ്പബ്ലിക് ദിന പരിപാടികൾ നടന്നുവരികയാണ്. കേന്ദ്രസർക്കാറിന്റെ വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടൽ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണെന്നും ഗവർണർ പറഞ്ഞു. ഇടുക്കിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി […]Read More
സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും പരാമർശിച്ച് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്. വീണയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ പേരും ആർഒസി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. മുഖ്യമന്ത്രിക്ക് സിഎംആർഎല്ലിൽ പരോക്ഷ നിയന്ത്രണമുണ്ടെന്നും കെഎസ്ഐഡിസിക്ക് ഓഹരിയുള്ള കമ്പനിയാണ് സിഎംആർഎൽ എന്നും റിപ്പോർട്ടിൽ പറയുന്നു.എക്‌സാലോജിക്കുമായി നടന്നത് തൽപര കക്ഷി ഇടപാടാണെന്നും ഇത് വെളിപ്പെടുത്താതിരുന്നത് നിയമലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. .മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിൽ നടത്തിയ ഇടപാടിൽ ദുരൂഹതയുണ്ടെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് പുറത്തുവിട്ട റിപ്പോർട്ടിൽ […]Read More