കുറ്റ്യാടി: സഞ്ചാരികൾക്ക് ദൃശ്യവിസ്മയമായി കാവിലുമ്പാറ പഞ്ചായത്തിലെ ചാപ്പൻതോട്ടം വെള്ളച്ചാട്ടം. പൂളപ്പാറ മലയിൽനിന്ന് കുതിച്ചെത്തുന്ന വെള്ളം കുത്തനെ പാറക്കെട്ടിൽ പതിക്കുന്ന കാഴ്ച നയനാനന്ദകരമാണ്. ജില്ലക്കകത്തും പുറത്തും നിന്ന് ദിനേന നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 20 മീറ്റർ ഉയരത്തിൽനിന്ന് മൂന്നു ഘട്ടങ്ങളായാണ് ജലപാതം. ആദ്യം പത്തു മീറ്റർ താഴെ കുത്തനെ പാറക്കെട്ടിൽ വീണ് ചിതറുന്ന വെള്ളത്തിന്റെ മാസ്മരികതയിൽ കാഴ്ചക്കാർ ലയിച്ചുപോകും. എന്തിനെയും തച്ചുതകർക്കാനുള്ള ഹുങ്കാരവുമായാണ് അടുത്ത ഘട്ടത്തിൽ വെള്ളത്തിന്റെ വരവ്. മലയുടെ ചരിവിലൂടെ വരുന്ന ചാപ്പൻതോട്ടം പുഴയുടെ കുതിപ്പും കൂടിയായതോടെ […]Read More