Cancel Preloader
Edit Template

Tags :Change seats

Kerala Politics

നിയമസഭയില്‍ ഇരിപ്പിടങ്ങളില്‍ മാറ്റം; ഒ.ആര്‍ കേളു രണ്ടാം നിരയില്‍

തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിലും മാറ്റം വന്നു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഭയില്‍ രണ്ടാമനായി. കെ.രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് പോയതോടെ ഒഴിവുവന്ന കസേരയാണ് ബാലഗോപാലിന് ലഭിച്ചത്. റവന്യൂ മന്ത്രി കെ രാജനാണ് മൂന്നാമത്. രാധാകൃഷ്ണനു പകരം മന്ത്രിയായെത്തിയ ഒ.ആര്‍ കേളുവിന്റെ ഇരിപ്പിടം രണ്ടാം നിരയിലാണ്. ഇന്നലെയാണ് ഒ.ആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ […]Read More