കേന്ദ്രസർക്കാർ അനുമതി നൽകിയാൽ മാത്രമേ ഐ.സി.സി ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കുവെന്ന് ബി.സി.സി.ഐ. ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകില്ലെന്ന മാധ്യമ വാർത്തയെ തുടർന്നാണ് വെളിപ്പെടുത്തൽ. ടീമിനെ അയക്കണോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനമനുസരിച്ചാണ് ബി.സി.സി.ഐ മുന്നോട്ടുപോവുകയെന്ന് വൈസ് പ്രസിഡന്റ് രാജിവ് ശുക്ല വ്യക്തമാക്കി. ഫെബ്രുവരിയിലും മാർച്ചിലുമായി പാകിസ്താനിലാണ് ഐ.സി.സി ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് നടക്കുക. 2008ലെ ഏഷ്യാകപ്പിനുശേഷം ഇന്ത്യ പാകിസ്താനിൽ ഒരു ക്രിക്കറ്റ് ടൂർണമെന്റും കളിച്ചിട്ടില്ല. സുരക്ഷാഭീഷണി മുൻനിർത്തിയാണ് ഇന്ത്യ-പാകിസ്താൻ പര്യടനത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. കഴിഞ്ഞവർഷം […]Read More