കേരളത്തിന് 13,600 കോടി വായ്പയെടുക്കാൻ കൂടി അനുമതി നൽകാമെന്നും ഇതിന് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിക്കണമെന്നും കേന്ദ്രം. എന്നാൽ ഹർജി പിൻവലിക്കില്ലെന്നും കേരളത്തിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നുമെന്ന നിലപാടിലാണ് കേരള സർക്കാർ. വിഷയത്തിൽ ചർച്ചയ്ക്ക് ഇനി കാര്യമില്ലെന്നും കേരളം സുപ്രീം കോടതിയിൽ അറിയിച്ചു. കടമെടുപ്പ് പരിധിയിൽ കേരളത്തിൻ്റെ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.ഇരുപക്ഷത്തിൽ നിന്നും രാഷ്ട്രീയമല്ല, ഗൗരവകരമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് പിൻവലിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടുവെന്നും എങ്കിൽ മാത്രമേ മറ്റു കാര്യങ്ങൾ പരിഗണിക്കാനാകൂ എന്നും കേന്ദ്രം […]Read More
Tags :Central government
ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. സ്കീം ഭരണഘടന വിരുദ്ധമാണെന്നും സകീം റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടു. രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട്. സംഭാവന നല്കുന്നവർക്ക് രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം കൂടും. രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകൾ രഹസ്യമാക്കി വെക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംഭാവന വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഇലക്ടറൽ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നു. കള്ളപണം തടയാനുള്ള നടപടി എന്ന പേരിൽ മാത്രം ഇത് മറച്ചു വയ്ക്കാനാകില്ലെന്നും […]Read More
കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്ത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധ ധർണ്ണ തുടങ്ങി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് എത്തിയത്.ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്‍റെ പോരാട്ടം എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സിപിഎം നേതാക്കളും ഡിഎംകെ, എഎപി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്..കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ […]Read More
രാജ്യ തലസ്ഥാനം സമര വേദിയാകുന്നു. കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ കേരളത്തിന്‍റെ പ്രതിഷേധം നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ എത്തിയപ്പോൾ തമിഴ്നാടും സമാന പ്രതിഷേധവുമായി രംഗത്തുണ്ട്. തമിഴ്നാട് ഭരിക്കുന്ന ഡി എം കെ പാർട്ടിയാണ് ഇന്ന് ദില്ലിയിൽ പ്രതിഷേധിക്കുക. ഇന്നലെ കർണാടക സർക്കാരും സമാന വിഷയമുയർത്തി ദില്ലിയിൽ പ്രതിഷേധം നടത്തിയിരുന്നു.കേന്ദ്ര അവഗണനയ്ക്കെതിരെ തമിഴ്നാട്ടിലെ ഡി എം കെ സഖ്യമാണ് ദില്ലിയിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പാർലമെന്റ് മന്ദിരത്തോട് ചേർന്നുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കറുത്ത വസ്ത്രം ധരിച്ചാകും പ്രതിഷേധം. […]Read More
കേന്ദ്ര സര്‍ക്കാരിനെതിരെ ദില്ലിയിൽ സമരം പ്രഖ്യാപിച്ച കേരളത്തിന് പിന്നാലെ കര്‍ണാടകയിലെ കോൺഗ്രസ് സര്‍ക്കാരും സമാന സമരത്തിലേക്ക്. എന്നാൽ കേരള സര്‍ക്കാര്‍ ജന്ദര്‍ മന്തിറിൽ എട്ടാം തീയതി സമരം നടത്താനിരിക്കെ, തലേ ദിവസമാണ് കര്‍ണാടക സര്‍ക്കാര്‍ സമരം ചെയ്യുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ എല്ലാ ഭരണകക്ഷി എംഎൽഎമാരും സമരത്തിൽ അണിനിരക്കും.ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ 200-ലധികം താലൂക്കുകൾ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടും കേന്ദ്രം അനങ്ങിയില്ലെന്ന് കുറ്റപ്പെടുത്തിയാണ് ഉപമുഖ്യമന്ത്രി സമര പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ബജറ്റിൽ കർണാടകയ്ക്ക് […]Read More
കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യത്ത് ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്നാണ് പ്രമേയത്തിലെ കുറ്റപ്പെടുത്തൽ. കേന്ദ്രത്തിന്റെ കീഴ്ഘടകങ്ങളായി സംസ്ഥാനങ്ങളെ കാണുന്നത് അവസാനിപ്പിക്കണം. കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കുന്നതും ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുന്നതും അവസാനിപ്പിക്കണം. കേന്ദ്രത്തിന് എതിരായ പ്രമേയത്തിന് കാത്തുനിൽക്കാതെ സഭയിൽ നിന്നിറങ്ങിപ്പോയ പ്രതിപക്ഷത്തെയും മന്ത്രി വിമർശിച്ചു. കേരളത്തിന്റെ പൊതു ആവശ്യത്തിന് പ്രതിപക്ഷം കൂട്ടുനിന്നില്ലെന്നാണ് വിമർശനം. ഭേദഗതികളില്ലാതെയാണ് പ്രമേയം […]Read More
കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ട് വരും. ധനമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിൽ സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന വിമർശനമാണ് ഉള്ളത്. കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നു, കടമെടുപ്പ് പരിധി കുറയ്ക്കുന്നു തുടങ്ങിയ കാര്യങ്ങളും പ്രമേയത്തിൽ ചൂണ്ടിക്കാട്ടും. കേന്ദ്രസർക്കാരിനെതിരായ ദില്ലി സമരത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രമേയം. പ്രമേയത്തോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും പ്രധാനമാണ്. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന സാന്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ വയ്ക്കും.Read More
Kerala
National
Politics
കേരളത്തെ അശേഷം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി, പൂര്‍ണ അവഗണനയെന്ന് പ്രതിപക്ഷ
ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്നാണ് പിണറായി അഭിപ്രായപ്പെട്ടത്. രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് നിര്‍മ്മല സിതാരാമന്‍ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റെന്നായിരുന്നു സതീശന്‍റെ പ്രതികരണം. കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും […]Read More
രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പാര്‍ലമെന്‍റില്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്‍റെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്‍റിനായി. ജമ്മു കാശ്മീര്‍ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ കീർത്തി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാന ബില്ലുകൾ അവതരിപ്പിക്കാനായി എന്നും രാജ്യത്ത് ദാരിദ്ര്യ നിർമ്മാർജ്ജനം യാഥാർത്ഥ്യമായെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ഡിഫൻസ് കോറിഡോർ, […]Read More
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ വര്‍ധിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷയായ ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവര്‍ണര്‍ക്ക് കൂടി ബാധകമാക്കിയത്. പുതിയ നിർദ്ദേശപ്രകാരം ഗവർണറുടെ സുരക്ഷ കേന്ദ്ര സുരക്ഷാ ഏജൻസിയായ സിആര്‍പിഎഫിന് കൈമാറും. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. എസ്‌പിജി സുരക്ഷക്ക് […]Read More