ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വടകരയിൽ അതീവ ജാഗ്രത വേണമെന്ന് നിർദേശം. ഡി.ജി.പി ഷേഖ് ദർ വേഷ് സാഹിബിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം നിർദേശിച്ചത്. ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് ഫലം വടകരയിലേതാണെന്നും കൂടുതൽ ശ്രദ്ധ ഈ മേഖലയിൽ ആവശ്യമാണെന്നും രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേർന്ന ഉന്നതരുടെ യോഗത്തിൽ ഡി.ജി.പി ഇക്കാര്യം വ്യക്തമാക്കിയത്. ആരു ജയിച്ചാലും ആഘോഷങ്ങൾ അതിരുവിടാനുള്ള സാധ്യതയേറെയാണ്. എതിർ കക്ഷികളെ പ്രലോഭിപ്പിക്കുക വഴി സംഘർഷത്തിനുള്ള സാധ്യതയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. […]Read More