കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ച സിബിഐ കോടതി വിധി പ്രതീക്ഷിച്ചതുപോലെ നല്ല വിധിയാണെന്നും വിധി പകര്‍പ്പ് കിട്ടിയശേഷം കൂടുതൽ കാര്യങ്ങള്‍ പരിശോധിച്ച് അപ്പീൽ നൽകുന്ന കാര്യം ആലോചിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വൈ ബോബി ജോസഫും കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബ അഭിഭാഷകനായ കെ പത്മനാഭനും പ്രതികരിച്ചു. പ്രതികള്‍ അടക്കുന്ന പിഴ തുക കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് കൈമാറണമെന്നാണ് ഉത്തരവ്. കേരളീയ മനസാക്ഷിയെ തൃപ്തിപ്പെടുത്തുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്. കുറ്റവാളികളാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്കെല്ലാം […]Read More
Tags :Case
തൃശൂര്‍: മ്ലാവിനെ വേട്ടയാടിയ കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ സ്വദേശികളായ അനൂപ്, അഭിജിത്ത് എന്നിവരെയാണ് കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകര്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് തോക്കും ജീപ്പും പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ വെട്ടിക്കുഴി ചൂളക്കടവ് ഭാഗത്ത് നിന്ന് ഇവര്‍ മ്ലാവിനെ വേട്ടയാടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത ഉദ്യോഗസ്ഥര്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു. അതേസമയം ഇവരുടെ കൂടെയുണ്ടായിരുന്ന പുത്തന്‍ചിറ സ്വദേശികളായ രണ്ടുപേര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തെരച്ചില്‍ നടക്കുന്നതായും സൂചനകളുണ്ട്. ഇവരില്‍ നിന്ന് മ്ലാവിനെ വെടിവച്ച […]Read More
വടകര: ലോറിയിടിച്ച് ബൈക്ക് യാത്രികക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ 83,81,120 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. വടകര ചോറോട് ചീരോക്കര ഹിബക്ക്(36) ഗുരുതരമായി പരിക്കേറ്റ കേസിലാണ് വടകര എം.എ.സി.ടി ജഡ്ജ് പി. പ്രദീപ് നഷ്ട പരിഹാരം വിധിച്ചത്. വിധി തുകയോടൊപ്പം 2021 നവംബർ 23 മുതൽ എട്ടുശതമാനം പലിശയും കോടതിച്ചെലവും സഹിതം ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ട പരിഹാരം നൽകേണ്ടത്. 2020 ആഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ അപകടമുണ്ടായത്. ബൈക്കിന്റെ പിൻസീറ്റിലിരുന്ന ഹിബയെ വടകര അടക്കാത്തെരു ജങ്ഷനിൽ […]Read More
കോഴിക്കോട് കൊയിലാണ്ടിയില്‍ രോഗിയുമായി പോയ ആംബുലന്‍സിന് വഴി കൊടുക്കാതെ സഞ്ചരിച്ച കാറിന്‍റെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതിനു പിന്നാലെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. ആംബുലന്‍സ് ഡ്രൈവറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.വെള്ളിയാഴ്ച രാവിലെയാണ് വടകരയില്‍ നിന്നും രോഗിയുമായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലന്‍സിനു മുന്നില്‍ മെഴ്സിഡസ് ബെന്‍സ് കാര്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചത്.Read More
തൃശൂർ സിസി ഓഫീസിലെ കൈയ്യാങ്കളിയിൽ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേർന്ന് തടഞ്ഞുവച്ചു, മർദ്ദിച്ചു എന്നതാണ് പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അതേസമയം, ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയിൽ കോൺഗ്രസിൽ അടിയന്തിര നടപടിക്കാണ് സാധ്യത. തൃശ്ശൂരിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഡിസിസി ചുമതല സംസ്ഥാനത്ത് തന്നെ മുതിർന്ന നേതാവിന് നൽകാൻ സാധ്യതയുണ്ട്. ചാലക്കുടി എംപി ബെന്നി ബഹനാന്റെ പേരിനാണ് പ്രഥമപരിഗണന. […]Read More