Cancel Preloader
Edit Template

Tags :car driver

Kerala

കോഴിക്കോട് ​രോ​ഗിയുമായി പോയ ആംബുലൻസിന്റെ വഴി മുടക്കിയ കാർ

കോഴിക്കോട് കൊയിലാണ്ടിയില്‍ രോഗിയുമായി പോയ ആംബുലന്‍സിന് വഴി കൊടുക്കാതെ സ‍ഞ്ചരിച്ച കാറിന്‍റെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതിനു പിന്നാലെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. ആംബുലന്‍സ് ഡ്രൈവറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.വെള്ളിയാഴ്ച രാവിലെയാണ് വടകരയില്‍ നിന്നും രോഗിയുമായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലന്‍സിനു മുന്നില്‍ മെഴ്സിഡസ് ബെന്‍സ് കാര്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചത്.Read More