കണ്ണപുരം പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരണപെട്ടു . പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രി 10.15 ഓടെയാണ് അപകടം നടന്നത്. കണ്ണൂര്‍ ഭാഗത്തുനിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറോടിച്ചിരുന്ന കാസര്‍ഗോഡ് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍ പത്മകുമാര്‍ (59), യാത്രക്കാരായ കാസര്‍ഗോഡ് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരന്‍ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യപിതാവ് പുത്തൂര്‍ കൊഴുമ്മല്‍ […]Read More