Cancel Preloader
Edit Template

Tags :Car accident

Kerala

നിയന്ത്രണംവിട്ട കാറിടിച്ചു; കാറിനും മതിലിനും ഇടയിൽ കുടുങ്ങി ഏഴു

മലപ്പുറം: മലപ്പുറം തിരൂരിൽ നിയന്ത്രണം വിട്ടു വന്ന കാറിടിച്ച് ഏഴ് വയസ്സുകാരന് ഗുരുതര പരിക്ക്. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിൻറെ മകൻ മുഹമ്മദ് റിക്സാനാണ് പരിക്കേറ്റത്. തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപം ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്. റോഡിൻറെ വലതുവശം ചേർന്ന് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ നിയന്ത്രണം തെറ്റി വന്ന നാനോ കാർ ഇടിക്കുകയായിരുന്നു. അപകട ശേഷം കാർ പള്ളിയുടെ മതിലിൽ ഇടിച്ചു നിന്നു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥി കാറിനും മതിലിനും ഇടയിൽ കുടുങ്ങി പോവുകയായിരുന്നു. […]Read More

Kerala

കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ച് ഒരാൾ മരിച്ചു

മകളെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങി വരുന്നതിനിടെ കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ചു മറിഞ്ഞ് പിതാവ് മരിച്ചു. ദേശീയപാത കണ്ണനൂരില്‍ നടന്ന കാര്‍ അപകടത്തില്‍ പൊള്ളാച്ചി കൊടൈക്കനാല്‍ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ തങ്കമുത്തുവിന്റെ മകനെയും ഭാര്യയെയും ബന്ധുവിനെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം. കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ചു മറിയുകയായിരുന്നു.Read More

Kerala

കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

വയനാട് വൈത്തിരിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രികരായ രണ്ടു യുവാക്കളും ഒരു സ്ത്രീയുമാണ് മരിച്ചത്. മലപ്പുറം കുഴിമണ്ണ സ്വദേശികളായ ഉമ്മറിന്റെ ഭാര്യ ആമിന, മക്കളായ ആദില്‍, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറോടെ ദേശീയപാതയില്‍ പഴയ വൈത്തിരിക്കു സമീപമാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബംഗളൂരുവിലേക്ക് പോകുന്ന ബസും എതിര്‍ദിശയില്‍വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഉമ്മറിനെയും മറ്റൊരു മകനെയും […]Read More

Kerala

പത്തനംതിട്ടയിലെ വാഹനാപകടം; യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയെന്ന് സംശയം

അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.30ന് കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അനൂജയെ ഹാഷിം വാഹനം തടഞ്ഞുനിര്‍ത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. അമിത വേഗതയില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസിന് സംശയം. അനുജ തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയാണ്. അപകടത്തില്‍ അനുജ […]Read More

Kerala

കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

അടൂര്‍: കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. നൂറനാട് സ്വദേശിനി അനുജ(37), ചാരുംമൂട് സ്വദേശി ഹാഷിം(35) എന്നിവരാണ് മരിച്ചത്. രാത്രി 11.15ഓടെയായിരുന്നു അപകടമുണ്ടായത്. കെ.പി.റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം.മരിച്ച രണ്ട് പേരും കാര്‍ യാത്രികരാണ്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.Read More