Cancel Preloader
Edit Template

Tags :Car

Kerala

തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു; കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. തീയണച്ച ഫയര്‍ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. അപ്പോഴാണ് തീർത്തും കത്തിക്കരി‌ഞ്ഞ നിലയിൽ മൃതദേഹങ്ങൾ […]Read More

Kerala

ആർടിഒ സഞ്ചരിച്ച കാർ റോഡിലെ കുഴിയിൽ വീണു

കണ്ണൂരിൽ ആർടിഒ ഓടിച്ചിരുന്ന കാർ കുഴിയിൽ വീണ് താലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം. മട്ടന്നൂർ ആർടിഒ ജയറാം സഞ്ചരിച്ചിരുന്ന കാറാണ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കുഴിച്ച കുഴിയിലേക്ക് മറിഞ്ഞത്. സാരമായ പരിക്കുകളൊന്നുമില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. മരുതായി റോഡിൽ ഇന്നലെ രാത്രി തിരിഞ്ഞായിരുന്നു സംഭവം. പതിവ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. നിർമ്മാണ ആവശ്യങ്ങൾക്കായി റോഡിൽ കുഴി എടുത്തിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന യാതൊന്നും സമീപത്ത് സ്ഥാപിച്ചിരുന്നില്ല. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ […]Read More

Kerala

കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; ആറ് വയസുകാരി മരിച്ചു, 5

ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു വയസുകാരിക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് പരിക്കേറ്റു. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകൾ ആമിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. എബിയുടെ ബന്ധുക്കളാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ എബിയുടെ നില ഗുരുതരമാണ്. അച്ഛൻ തങ്കച്ചൻ, അമ്മ മോളി, ഭാര്യ അമ്മു, മൂന്ന് വയസുളള കുട്ടി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ […]Read More

Viral World

മുൻ കാമുകന് സ‍ർപ്രൈസ് സമ്മാനമായി 2.17 കോടിയുടെ കാർ

മുൻ കാമുകന് രണ്ട് കോടി രൂപ വിലവരുന്ന കാർ സമ്മാനമായി നൽകി ഞെട്ടിച്ച് യുവതി.വേർപിരിഞ്ഞ കാമുകനെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ വിളിച്ച ശേഷംആണ് കോടികളുടെ സമ്മാനം നൽകിയത്. സോഷ്യൽ മീഡിയ താരമായ ഓസ്ട്രേലിയക്കാരി അന്ന പോളാണ് തന്റെ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മുൻ കാമുകനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ അൽപം ചെലവേറിയ വഴി തന്നെ തെരഞ്ഞെടുത്തതെന്ന് ‘പെര്‍ത്ത് നൗ’ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ലക്ഷം ഓസ്ട്രേലിയൻ ഡോളർ വിലയുള്ള (ഏകദേശം 2.17 കോടി ഇന്ത്യൻ രൂപ) Nissan Skyline GT-R […]Read More