മലപ്പുറം: പെരുന്നാൾ ആഘോഷങ്ങൾക്കിടയിലും പ്രചാരണത്തിരക്കിൽ നിലമ്പൂരിലെ സ്ഥാനാർത്ഥികൾ. മണ്ഡലത്തിലെ വിവിധ മുസ്ലിം പള്ളികളിലെ പെരുന്നാൾ നമസ്കാര ചടങ്ങുകളിൽ സ്ഥാനാർത്ഥികൾ പങ്കെടുക്കും. രാവിലെ എട്ടരയ്ക്ക് പെരുന്നാൾ നമസ്കാരത്തിന് ശേഷം യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പാട്ടക്കരിമ്പ് ഉന്നതിയിൽ പെരുന്നാൾ ആഘോഷിക്കും. ആര്യാടൻ ഷൗക്കത്തിന് ഇന്ന് മറ്റ് പൊതുപര്യടന പരിപാടികൾ ഇല്ല. വിവിധ പള്ളികൾ സന്ദർശിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്, വീടിന് പരിസരത്തുള്ള വീടുകളിലെ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കാളിയാവും. ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് പോത്തുകല്ല് പഞ്ചായത്തിലാണ് ഇന്ന് പര്യടനം […]Read More