കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധിപേര്‍ക്ക് പരുക്ക്. ഒരു കുട്ടിക്കും ബസ് ഡ്രൈവര്‍ക്കുമുള്‍പ്പെടെ 10 പേര്‍ക്കാണ് പരുക്കേറ്റത്. ഡ്രൈവറുടെ നില അതീവഗുരുതരമാണ്. രാവിലെ ഏഴു മണിയോടെ കൊടുവള്ളിക്കടുത്ത് മദ്‌റസ ബസാറിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ബസ് കോണ്‍ക്രീറ്റ് ബീം തകര്‍ത്ത് കടക്കുള്ളില്‍ പ്രവേശിക്കുകയായിരുന്നു. രണ്ടു ഇരുചക്രവാഹനങ്ങളും ബസിന്റെ അടിയില്‍പെട്ടിട്ടുണ്ട്. കഴിഞ്ഞ നാലുദിവസത്തിനിടെ കൊടുവള്ളി മദ്‌റസ ബസാറില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് […]Read More