ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിട്ട 68 കാരന്‍ മരിച്ചു. തൃശ്ശൂര്‍ കരുവന്നൂര്‍ സ്വദേശി പവിത്രനാണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചത്. കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്. ഏപ്രില്‍ രണ്ടിനാണ് കണ്ടക്ടറും യാത്രക്കാരനും തമ്മില്‍ ചില്ലറയെച്ചൊല്ലി തര്‍ക്കവും മര്‍ദ്ദനവുമുണ്ടായത്. തൃശൂര്‍- കൊടുങ്ങല്ലൂര്‍ ബസിലായിരുന്നു സംഭവം. ബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടപ്പോള്‍ പവിത്രന്റെ തല കല്ലിലിടിക്കുകയായിരുന്നു.Read More
Tags :Bus conductor
സ്വകാര്യ ബസ്സിലെ തർക്കത്തിന് പിന്നാലെ സ്കൂൾ വിദ്യാർത്ഥിയെ കണ്ടക്ടർ കടിച്ചതായി പരാതി. നെഞ്ചിൽ കടിയേറ്റ ഇടപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കങ്ങരപ്പടി സ്വദേശി വി ജെ കൃഷ്ണ ജിത്ത് തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർത്ഥിയുടെ നെഞ്ചില് രണ്ട് പല്ലുകളിൽ നിന്ന് ഏറ്റതിന് സമാനമായ മുറിവുണ്ട്. പോലീസിനും ബാലാവകാശ കമ്മീഷനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി. ഇന്നലെ വൈകീട്ട് കങ്ങരപ്പടി റൂട്ടിലെ മദീന ബസ്സിലെ കണ്ടക്ടർ ആണ് കടിച്ചതെന്നാണ് വിദ്യാർത്ഥി […]Read More