ബേപ്പൂർ:കഴിഞ്ഞ ദിവസം ബേപ്പൂർ ഫിഷിങ് ഹാർബറിന് സമീപം പുഴയിൽ തീപിടിച്ച ബോട്ടിന്റെ അവ ശിഷ്ടങ്ങൾ പുറത്തെടുത്തുതുടങ്ങി. ഏറെ ശ്രമഫലമായി ബോട്ടിന്റെ അടിഭാഗത്തെ പ്ലാറ്റ്ഫോമാണ് കരക്കെത്തിച്ചത്. ബോട്ട് കത്തിയമർന്നപ്പോൾ പുഴയിൽ താഴ്ന്നുപോയ യന്ത്രഭാഗവും മറ്റും പൂർണമായും പുറത്തെടുക്കാനായിട്ടില്ല. ഇവ കൂടി ലഭിച്ചതിനുശേഷം തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന നടത്തും. അതേസമയം,അപകട വിവരമറിഞ്ഞിട്ടും ലക്ഷദ്വീപ് ഭരണകൂടം ഇടപെട്ടില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. അപകടത്തിൽ പൊള്ളലേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ലക്ഷദ്വീപ് സ്വദേശികളായ രണ്ട് തൊഴിലാളികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. […]Read More