Cancel Preloader
Edit Template

Tags :Budjet

Kerala Politics

നയാ പൈസ കൈയ്യില്‍ ഇല്ലാതെ ജനങ്ങളെ പറ്റിക്കുന്നതിനുള്ള ബജറ്റ്

ബജറ്റിന്‍റെ പവിത്രത ധനകാര്യ മന്ത്രി നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനത്തിനുള്ള ഡോക്യുമെന്‍റാക്കി ബജറ്റിനെ തരംതാഴ്ത്തി. തുടക്കം മുതല്‍ അവസാനം വരെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്‍റാക്കി ബജറ്റിനെ മാറ്റുകയായിരുന്നു. രാഷ്ട്രീയ ആരോപണങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും നടത്തി ബജറ്റിന്‍റെ നിലവാരം കെടുത്തി. യഥാര്‍ഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തിയെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റാണിതെന്നും വിഡി സതീശൻ ആരോപിച്ചു. നയാ പൈസ കൈയ്യില്‍ ഇല്ലാതെ ജനങ്ങളെ പറ്റിക്കുന്നതിനുള്ള […]Read More

National

ആദായ നികുതി പരിധിയില്‍ മാറ്റമില്ല; വമ്പന്‍ പ്രഖ്യാപനങ്ങളില്ല

ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ്. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കപ്പെട്ട ആദായ നികുതി പരിധിയില്‍ ഒരു മാറ്റവും നിർദ്ദേശിച്ചിക്കാതെയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല. ടാക്സ് സ്ലാബുകളിൽ മാറ്റമില്ലെന്നും നിർമ്മല സീതാരാമൻ അറിയിച്ചു. ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. നേട്ടങ്ങള്‍ എണ്ണമിട്ട ധനമന്ത്രി സര്‍ക്കാര്‍ തുടരുമെന്ന പ്രതീക്ഷ മുന്‍പോട്ട് വച്ചാണ് ബജറ്റവതരണം പൂര്‍ത്തിയാക്കിയത്. 58 മിനിട്ടുകൊണ്ട് അവസാനിപ്പിച്ച […]Read More

National Politics

വെറും 58 മിനിറ്റ്; ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്, 58 മിനിറ്റുകൾകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. 2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആണിത്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ചെറിയ ബജറ്റ് പ്രസംഗമാണിത്. 2019-ൽ,തന്റെ കന്നി ബജറ്റ് പ്രസംഗത്തിനായി രണ്ട് മണിക്കൂറും 15 മിനിറ്റുമാണ് നിർമ്മല സീതാരാമൻ ഉപയോഗിച്ചത്. 2020-ൽ രണ്ട് മണിക്കൂറും 42  മിനിറ്റുമായിരുന്നു ബജറ്റ് അവതരണം. 2021ൽ ധനമന്ത്രിയുടെ […]Read More

National Politics

2047ല്‍ വികസിത ഭാരതം ലക്ഷ്യം’; ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി

കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചു. സമ്പദ് രംഗത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായെന്ന് ധനകാര്യമന്ത്രി അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ രാജ്യം പ്രതിസന്ധികളെ അതിജീവിച്ച് കുതിപ്പ് കൈവരിച്ചതായും നിർമല സീതാരാമന്‍ പറഞ്ഞു. പത്ത് വര്‍ഷത്തിനിടെ രാജ്യം നേടിയത് നിരവധി ഗുണപരമായ മാറ്റങ്ങള്‍. ദരിദ്രര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നീ നാല് വിഭാഗങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവര്‍ക്ക് പുരോഗതി ഉണ്ടാകുമ്പോഴാണ് രാജ്യത്തിന് നേട്ടമുണ്ടാകുന്നതെന്ന് ധനമന്ത്രി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ […]Read More

National Politics

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; എന്തൊക്കെ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്ര സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. വ്യവസായ പ്രമുഖർ മുതൽ രാജ്യത്തെ സാധാരണക്കാരൻ വരെ ഉറ്റുനോക്കുന്ന ഇടക്കാല ബജറ്റിൽ, ആദായനികുതി സ്ലാബുകളിൽ കിഴിവ് ലഭിക്കുമെന്ന് തുടങ്ങി നിരവധി പ്രതീക്ഷകളാണ്. കൂടാതെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) റെഗുലേറ്ററി നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും വായ്പകൾ കൂടുതൽ ലഭിക്കുന്നതിനുമുള്ള നയങ്ങൾ സർക്കാർ കൊണ്ടുവരുമെന്നും കരുതപ്പെടുന്നു. വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഫിറ്റ്നസ് സെൻ്ററുകളുടെയും ജിമ്മുകളുടെയും ജിഎസ്ടി, സർക്കാർ […]Read More

Kerala Politics

സാമ്പത്തിക സ്ഥിതി മോശം ; ഇത്തവണയും ക്ഷേമ പെൻഷൻ

സംസ്ഥാന ബജറ്റിൽ ഇത്തവണയും ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാനിടയില്ല. രണ്ടാം പിണറായി സര്‍ക്കാർ കാലാവധി തീര്‍ക്കുമ്പോൾ പെൻഷൻ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിത നയമായിരുന്നെങ്കിലും സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന നിലപാടിലാണ് ധനമന്ത്രി. അതേസമയം സപ്ലൈകോ അടക്കം പൊതുജനങ്ങളോട് നേരിട്ട് ഇടപെടുന്ന മേഖലകളിൽ അനുകൂലമായ ഒട്ടേറെ പ്രഖ്യാപനങ്ങൾക്കും ഇത്തവണ സാധ്യതയുണ്ട്. സാമൂഹ്യ സുരക്ഷാ പദ്ധതികളെ പെൻഷനപ്പുറം വിശാല അര്‍ത്ഥത്തിൽ കാണാനുള്ള തയ്യാറെടുപ്പും ബജറ്റ് മുൻനിര്‍ത്തി നടത്തുന്നുണ്ടെന്നാണ് വിവരം. ജനങ്ങളോട് നേരിട്ട് ഇടപെടുന്ന മേഖലകളിൽ സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള പ്രഖ്യാപനങ്ങൾ ഇത്തവണയുണ്ടാകും. വില […]Read More

National

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്;നിരവധി വമ്പന്‍ പ്രഖ്യാപനങ്ങള്‍

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഫെബ്രുവരി ഒന്നിന്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിൽ നിരവധി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സാമ്പത്തിക-രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യന്‍ സാമ്പത്തിക മേഖല കുതിക്കുകയാണ് എന്നവകാശപ്പെടുമ്പോഴും തൊഴിലില്ലായ്മയും പണപ്പെരുപ്പവും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ നിര്‍മ്മല സീതാരാമന്റെ അവസാന ബജറ്റില്‍ ഇത് മറികടക്കാനുള്ള പ്രഖ്യാപനങ്ങളുണ്ടായേക്കും എന്നാണ് സൂചന. നിലവില്‍ ശമ്പള നികുതി ദായകര്‍ക്ക് 50,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്. […]Read More