ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് സംഘം ഇന്ന് രാവിലെ ആറ് മണിയോടെയാണ് എത്തിയത്. പൊലിസ് അന്വേഷിക്കുന്ന സി.പി മൊയ്‌തീൻ ഉൾപ്പെട്ട സംഘമാണ് ജനവാസ മേഖലയിൽ എത്തിയത്. സി.പി മൊയ്തീനൊപ്പം മൂന്ന് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനുറ്റ് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. കുറച്ച് സമയം മുദ്രാവാക്യം വിളിച്ചതായും […]Read More