ന്യൂഡല്‍ഹി: തുടരെത്തുടരെ ബോംബ് ഭീഷണി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി (ബി.ടി.എ.സി) ടീമിനെ വിന്യസിച്ചു. രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് വിമാന സര്‍വിസുകള്‍ക്ക് 400ലധികം വ്യാജ ബോംബ് ഭീഷണിയാണ് വന്നത്. തുടര്‍ന്നാണ് വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ഭീകരവിരുദ്ധ ഏജന്‍സിയുടെ തീരുമാനം. ഭീഷണികളോടും അടിയന്തര സാഹചര്യങ്ങളോടും അതിവേഗത്തില്‍ പ്രതികരിക്കാന്‍ ഈ പ്രത്യേക യൂണിറ്റിന് കഴിയും. തുടര്‍ച്ചയായി ബോംബ് ഭീഷണികള്‍ ലഭിക്കുന്നത് യാത്രക്കാരുടെ സുരക്ഷക്കും ദേശീയ സുരക്ഷക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാപക ആശങ്കയ്ക്ക് കാരണമായിരുന്നു. എന്‍.ഐ.എയുടെ സൈബര്‍ വിഭാഗം […]Read More
Tags :bomb threat
ദില്ലി: വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾക്കും ബോംബ് ഭീഷണി സന്ദേശം എത്തിയതായി റിപ്പോർട്ട്. കൊൽക്കത്തയിലും ആന്ധ്രയിലും ഗുജറാത്തിലുമായി 24 ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശമെത്തിയത്. സ്റ്റാർ ഹോട്ടലുകൾ ഉൾപ്പടെ തകർക്കുമെന്ന് ഇന്നലെയെത്തിയ സന്ദേശത്തിൽ പറയുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ കാറിലും സ്ഫോടകവസ്തു വയ്ക്കുമെന്ന് മുന്നറിയിപ്പുണ്ട്. അഫ്സൽ ഗുരു പുനർജനിക്കുന്നുവെന്നും സന്ദേശത്തിലുണ്ട്. മൂന്നിടങ്ങളിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.Read More
xകൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. എയര്‍ ഇന്ത്യയുടെ കൊച്ചി-ദമാം, ആകാശ എയറിന്റെ കൊച്ചി-മുംബൈ വിമാനങ്ങള്‍ക്കാണ് ഇന്ന് എക്‌സിലൂടെ ഭീഷണി സന്ദേശം എത്തിയത്. എന്നാല്‍ രണ്ട് വിമാനങ്ങളും കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചിരുന്നു. ഇതുവരെയും ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. നമ്പര്‍ 6ഇ87 കോഴിക്കോട്-ദമാം ഇന്‍ഡിഗോ വിമാനത്തിനും നേരത്തെ ഭീഷണിയുണ്ടായിരുന്നു. വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചാല്‍ സിവില്‍ ഏവിയേഷന്‍ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡമനുസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്‍ഡിഗോ, എയര്‍ […]Read More
ന്യൂഡല്‍ഹി; ഒരാഴ്ചക്കിടെ രാജ്യത്ത് 46 വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. അന്വേഷണത്തിനിടെ 46 വിമാനങ്ങള്‍ക്കും ഭീഷണി സന്ദേശം അയച്ചത് ഒരേ എക്‌സ് അക്കൗണ്ടില്‍ നിന്നാണെന്ന് വ്യക്തമായി. ഇത്തരത്തില്‍ 70 ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. @adamlanza1111എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. ഇതില്‍ 12 എണ്ണം വെള്ളിയാഴ്ചയും 34 സന്ദേശങ്ങള്‍ ശനിയാഴ്ചയുമാണ് അയച്ചിരിക്കുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സ്, ജെറ്റ് ബ്ലൂ, എയ്ര്‍ ന്യൂ സിലാന്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കു നേരെയും ഇതേ അക്കൗണ്ടില്‍ നിന്ന് വ്യാജ […]Read More
ന്യൂഡല്‍ഹി: വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തില്‍ അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇറക്കിയെന്നും നിര്‍ബന്ധിത പരിശോധനകള്‍ നടത്തി വരികയാണെന്നും വിസ്താര പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷാ ഏജന്‍സികളുടെ അനുമതി ലഭിച്ചാലുടന്‍ വിമാനം ലണ്ടനിലേക്ക് പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് സര്‍വീസ് നടത്തുന്ന വിസ്താര ഫ്‌ലൈറ്റ് യുകെ 17 എന്ന വിമാനത്തിനാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഭീഷണി […]Read More