ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് ഇരുവരും. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ കൊല്‍ക്കത്തയില്‍ നിന്ന് എന്‍ഐഎ സംഘം പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിന് കേരള പൊലീസും എന്‍ഐഎയ്ക്ക് ആവശ്യമായ സഹായം നല്‍കി. പ്രതികളെ പിടികൂടാൻ കേരള, കർണാടക പൊലീസ് സംഘങ്ങളുടെ സജീവസഹകരണം ഉണ്ടായിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കി.Read More
Tags :Bomb blasts
കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നിർദ്ദേശങ്ങളുമായി എ.ഡി.ജി.പി. കരുതല്‍ തടങ്കല്‍ വേണമെന്നാണ് എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ നല്‍കുന്ന കര്‍ശന നിര്‍ദേശം. കണ്ണൂരിലെ സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. സംസ്ഥാനാതിര്‍ത്തികളിലും പരിശോധന വേണം. പരിശോധനയുടെയും തടങ്കലിന്റെയും വിവരങ്ങള്‍ ദിനംപ്രതി അറിയിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ഇതിനായി കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് എ.ഡി.ജി.പി നിര്‍ദേശം നല്‍കിയത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് നാദാപുരം മേഖലകളില്‍ ഇന്നും പൊലിസ് പരിശോധന നടത്തുന്നുണ്ട്. ഒഴിഞ്ഞ പറമ്പുകളിലും […]Read More
പാനൂർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. സിപിഎം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷെറിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പാനൂരിൽ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. ഷെറിന് സ്ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ അറ്റുപോയ നിലയിലായിരുന്നു. രാത്രി തന്നെ […]Read More
കണ്ണൂർ പാനൂരിൽ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂളിയതോട് സ്വദേശി വിനീഷ്, ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് സംശയം. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.Read More