പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനെ പിടികൂടുന്നതിനായി ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കും. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നോട്ടിസ് പുറത്തിറക്കുന്നത്. രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന നിൽക്കുന്നതിനിടെയാണ് ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കുന്നത്. സിറ്റി പൊലിസ് കമ്മിഷണർ ക്രൈംബ്രാഞ്ച് മുഖേന സിബിഐയിലേക്ക് ഇന്റർപോൾ സഹായം തേടാനുള്ള നടപടികൾ പുരോഗമിക്കുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ, രാഹുൽ വിദേശത്ത് പോയിട്ടില്ലായെന്നാണ് ബന്ധുക്കൾ പറയുന്നത്. രാഹുലിന്റെ മൊബൈൽ സിഗ്നൽ കർണാടകത്തിൽ നിന്ന് കിട്ടിയിരുന്നു. ഇവിടെ നിന്ന് ഇയാൾ വിദേശത്തേക്ക് […]Read More