ജനപക്ഷം നേതാവ് പി സി ജോർജ് ബിജെപിയിലേക്ക്. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഇന്ന് പി സി ദില്ലിക്ക് തിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പി സി ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാടിലാണ് ബിജെപി. അതേ സമയം, മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബിജെപിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ജോർജ് വ്യക്തമാക്കി.Read More
Tags :Bjp
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ഇനി എൻഡിഎയ്ക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കും. എൻഡിഎ മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ രാജ്ഭവനിൽ തുടങ്ങി. ഇന്ന് വൈകീട്ടാകും മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞ. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയു- ബിജെപി ധാരണ. സുശീൽ മോദിയും രേണുദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കർ പദവി ബി ജെ പിക്ക് നൽകാനും ധാരണയായതായെന്നാണ് വിവരം. ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ബിജെപിക്ക് നൽകും. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ […]Read More
പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’യുടെ സീറ്റ് വിഭജന ചർച്ചകള്‍ക്ക് കനത്ത തിരിച്ചടി.പശ്ചിമബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ മമത ബാനർജി.ബംഗാളിൽ ഒറ്റയ്ക്ക് പോരാടുമെന്ന്എ പ്പോഴും പറഞ്ഞിട്ടുള്ളതാണെന്ന് മമത.കോൺഗ്രസുമായി ചർച്ചയൊന്നും ചെയ്തിട്ടില്ലെന്നും ബിജെപിയെ ബംഗാളിൽ ഒറ്റയ്ക്ക് നേരിട്ടു കൊള്ളാമെന്നുമാണ് മമതയുടെ പ്രതികരണം.അതേസമയം “ഞാൻ ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും , രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര എന്റെ സംസ്ഥാനത്തിലൂടെ കടന്നുപോകുന്നതിനെക്കുറിച്ച് ഞങ്ങളെ അറിയിച്ചിട്ടില്ല’ മമത ബാനർജി പറഞ്ഞു.ഇതിനിടെ ബംഗാളിലെ കൂച് ബിഹാർ മേഖലയിൽ രാഹുൽ […]Read More
ലോക്സഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോൾ കോൺഗ്രസിലെ സ്വാധീനമുള്ള നേതാക്കളെ നോട്ടമിട്ട് ബിജെപി. കൂടുതൽ പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ പാളത്തിൽ എത്തിക്കാനാണ് ബിജെപി നീക്കം. ഇതിനായി ഉന്നതതല സമിതിക്ക് ചുമതല നൽകി.കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുൾപ്പെടുന്നതാണ് സമിതി. ബിജെപിക്ക് കാര്യമായി സ്വാധീനമില്ലാത്ത മേഖലകളിലെ പ്രതിപക്ഷ പാർട്ടികളിലെ അതൃപ്തരും എന്നാൽ സ്വാധീനമുള്ളവരുമായ നേതാക്കളെ പാളയത്തിലെത്തിക്കുന്ന ചുമതല ഈ സമിതിക്കാണ്. […]Read More