Cancel Preloader
Edit Template

Tags :Bjp

Politics

പദ്‌മജയുടെ കൂറുമാറ്റം: ബിജെപി നീക്കം നടന്നത് മോദിയുടെ അറിവോടെ

കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലിനെ ബിജെപിയിൽ ചേർക്കാനുള്ള നീക്കം നടന്നത് നരേന്ദ്ര മോദിയുടെ അറിവോടെ. പദ്മജ വേണുഗോപാലിന് ഉചിതമായ പദവികൾ നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. അതേസമയം പദ്മജ വേണുഗോപാൽ ഉന്നയിച്ചിരുന്നത് തൃശ്ശൂരിലെ തർക്കങ്ങളെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഞായറാഴ്ച പുറത്തുവരും. അതേസമയം രണ്ട് കാരണങ്ങളാണ് പദ്മജയെ പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. ഇന്ന് ബിജെപിയുടെ ദേശീയ ആസ്ഥാനത്തെത്തി പദ്മജ വേണുഗോപാൽ പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ദേശീയ നേതാക്കളുമായി കഴിഞ്ഞ […]Read More

Politics

തൃശൂരിൽ സുരേഷ് ഗോപി, മുരളീധരനും, രാജീവ് ചന്ദ്രശേഖറും അനിൽ

ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രമന്ത്രി അമിത്ഷാ ​ഗാന്ധിന​ഗറിലും മത്സരിക്കും. കേരളത്തിൽ12 മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയാകും. കാസർകോ‍ഡ് – എം എൽ അശ്വനി, തൃശൂർ – സുരേഷ് ഗോപി, ആലപ്പുഴ – ശോഭ സുരേന്ദ്രൻ, പത്തനംതിട്ട – അനിൽ ആന്റണി, കണ്ണൂർ – സി രഘുനാഥ്, മലപ്പുറം – ഡോ. […]Read More

Politics

ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും.ഇതിനോടനുബന്ധിച്ച് ഇന്നലെ രാത്രി ദില്ലിയിൽ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം നടന്നിരുന്നു.പുലർച്ചെ വരെ നീണ്ട യോ​ഗത്തിൽ നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിം​ഗ്, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർ പങ്കെടുത്തു. 160 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും യോ​ഗത്തിന് മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി. കെ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, […]Read More

Kerala

നീതി ലഭിച്ചില്ല, അപ്പീൽ പോകും; പി ജയരാജൻ

കേസിൽ വിധി പുറപ്പെടുവിച്ച ഹൈക്കോടതി ബെഞ്ചിനെതിരെ പി ജയരാജൻ. കോടതി നടപടി ക്രമങ്ങളിൽ ആക്ഷേപം ഉണ്ടെന്നും ഈ ബെഞ്ച് കേസ് പരിഗണിക്കരുത് എന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്ക് കേസിൽ നീതി ലഭിച്ചില്ലെന്നും വിധിക്കെതിരെ സംസ്ഥാനം അപ്പീൽ പോകണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന ഒരു പ്രതികരണവും ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടു. കേസിൽ ഒരാളൊഴികെ ബാക്കി എല്ലാ പ്രതികളേയും വെറുതെ വിട്ടുകൊണ്ടാണ് ഹൈക്കോടതി ഇന്ന് വിധി […]Read More

Kerala

പി ജയരാജനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചകേസ്: ഒരാളൊഴികെ എല്ലാ പ്രതികളേയും

P പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും വെറുതെ വിട്ടു. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെയുളള എട്ട് പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ആർ എസ് എസ് ജില്ലാ, താലൂക്ക് കാര്യവാഹക് ഉൾപ്പെടെയുളളവരായിരുന്നു കേസിലെ പ്രതികൾ. പ്രതികളും സർക്കാരും സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി (4),എളംതോട്ടത്തിൽ മനോജ്,കുനിയിൽ സനൂബ്, ജയപ്രകാശൻ,കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെയാണ് വെറുതെ വിട്ടത്. രണ്ടാം […]Read More

Kerala Politics

വനംമന്ത്രി തന്നെ പഴഞ്ചന്‍’: വനം-വന്യജീവി നിയമത്തിലെ പരിഷ്‌കാരങ്ങള്‍ കേരളത്തില്‍

‘ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലുള്ളത് എക്‌സപയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാരാണ് എന്ന് സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടിലെ വന്യ ജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എക്‌സപയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാരെ കൊണ്ട് ഒന്നും നടക്കില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു.മന്ത്രിമാരായ എ കെ ശശീന്ദ്രനെയും കടന്നപ്പള്ളി രാമചന്ദ്രനെയും അധിക്ഷേപിച്ചായിരുന്നു കെ സുരേന്ദ്രന്റെ പരാമര്‍ശം. വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വനം മന്ത്രി പരാജയപ്പെട്ടു എന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വനം-വന്യജീവി […]Read More

National Politics

കോൺഗ്രസ് മുൻമുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയിൽ ചേരുമെന്ന് സൂചന

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. തെരഞ്ഞെടുപ്പ് തിരിച്ചടിയെ തുടർന്ന് സംസ്ഥാന നേതൃത്വത്തില്‍ എഐസിസി അഴിച്ചുപണി നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശിലെ നേതൃ ചുമതലകളില്‍ നിന്ന് കമല്‍നാഥിനെ കോണ്‍ഗ്രസ് നീക്കി. ഈ സാഹചര്യത്തില്‍ കമല്‍നാഥ് കോണ്‍ഗ്രസ് വിടുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ദില്ലിയിലെത്തി കമല്‍നാഥ് സോണിയഗാന്ധിയെ കണ്ട് രാജ്യസഭ സീറ്റ് ആവശ്യം മുന്നോട്ട് വെച്ചിരുന്നു. മുൻ മുഖ്യമന്ത്രിയായിരുന്ന കമൽനാഥിന് എംഎൽഎ ആയി മാത്രം സംസ്ഥാനത്ത് […]Read More

Politics

ഒരു വർഷത്തിനിടെ ഇലക്ട്റൽ ബോണ്ട് വഴി ബിജെപിക്ക് കിട്ടിയത്

ഇലക്ട്റൽ ബോണ്ടുകളിലൂടെ 2022-23 സാമ്പത്തിക വർഷം ബിജെപിക്ക് ലഭിച്ചത് ഏകദേശം 1300 കോടി രൂപ. ഇതേ കാലയളവിൽ കോണ്‍ഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കിട്ടിയതാവട്ടെ ഇതിന്റെ ഏഴിലൊന്ന് തുക മാത്രവും. 2022-23 സാമ്പത്തിക വര്‍ഷം ബിജെപിക്ക് സംഭവനയായി ആകെ കിട്ടിയത് 2120 കോടി രൂപയാണ്. ഇതിന്റെ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകളിലൂടെയാണ്. തെര‍ഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സമർപ്പിച്ച ഓഡിറ്റ് ചെയ്ത വാർഷിക കണക്കുകളിലാണ് ലഭിച്ച സംഭാവനകളുടെ വിവരങ്ങളുള്ളത്. 2021-22 വ‍ർഷം ബിജെപിക്ക് ലഭിച്ച ആകെ സംഭാവന 1775 കോടിയായിരുന്നു. […]Read More

Kerala Politics

ബിജെപിയിലേക്ക്;പി സി ജോർജും മകനും ഇന്ന് പാര്‍ട്ടി അം​ഗത്വം

പി സി ജോർജ് ഇന്ന് ബിജെപി അം​ഗത്വം സ്വീകരിച്ചേക്കും. മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അം​ഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അം​ഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്ത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ ദില്ലിയിലെത്തിയ പി സി ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇന്നും ചർച്ചകൾ തുടരും. വൈകീട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോർജ് പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും അടുപ്പിക്കാതെ വന്നതോടെ […]Read More

Kerala Politics

തനിക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്’; ആരോപണവുമായി ടിഎൻ പ്രതാപൻ

‘ തൃശ്ശൂരിൽ പോരാട്ടം കനക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘ പരിവാറിനും ബിജെപിക്കും എതിരെ കടുത്ത ആരോപണവുമായി സിറ്റിംഗ് എംപി ടിഎൻ പ്രതാപൻ. സാമൂഹ്യ മാധ്യമങ്ങളിലൂടെ സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള അപവാദ പ്രചരണങ്ങള്‍ നിയമപരമായി നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍.ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘപരിവാര്‍ തൃശൂരില്‍ ‘നുണ ഫാക്‌ടറി’ തുറന്നിരിക്കുകയാണ്. ബിജെപിയുടെ ദേശീയ ഐടി സെല്ലിന്റെ നേതൃത്വത്തില്‍ അപകടകരമായ വ്യാജ വ്യവഹാര നിര്‍മിതിയാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും പ്രതാപൻ ആരോപിച്ചു. നടക്കാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ലോകസഭാ […]Read More