മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി സര്‍വെ റിപ്പോര്‍ട്ടുകൾ. ഉത്തരേന്ത്യയിലെ സീറ്റുകൾ കുറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകൾ കുറഞ്ഞേക്കാമെന്നാണ് സർവ്വെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന. മഹാരാഷ്ട്രയിലെ സ്ഥിതിയും പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തി. പ്രാദേശിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് ഒഴിവാക്കണമെന്നാണ് വിലയിരുത്തൽ. എല്ലാ മതങ്ങൾക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കല്പത്തിനൊപ്പം ആണ് […]Read More
Tags :Bjp
ബിജെപി എംപിയും നടിയുമായ ഹേമമാലിനിക്കെതിരെ മോശം ഭാഷയില്‍ കമന്‍റുമായി കോൺഗ്രസ് എംപി രൺദീപ് സുര്‍ജേവാല. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ബിജെപി നടത്തുന്നത്. ഹോമമാലിനിയും രൺദീപ് സുര്‍ജേവാലയ്ക്ക് മറുപടി നല്‍കിയിട്ടുണ്ട്. നേതാക്കളെ എംഎൽഎയും എംപിയുമാക്കുന്നത് ജനങ്ങളുടെ ശബ്ദം ഉയർത്താനാണ്, അവർക്ക് അതിന് കഴിയണം, എന്നാൽ ഹേമമാലിനി എം പിയാകുന്നത് നക്കി തിന്നാനാണെന്നുമായിരുന്നു സുര്‍ജേവാലയുടെ ‘കമന്‍റ്’. എന്നാലിത് ഹേമമാലിനിയെ സ്ത്രീയെന്ന രീതിയിലും വ്യക്തിയെന്ന രീതിയിലും അപമാനിക്കുന്നതാണെന്ന് കാട്ടി ശക്തമായ പ്രതിഷേധമാണ് ബിജെപി നടത്തുന്നത്. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത […]Read More
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ. തിരുവനന്തപുരത്ത് ത്രികോണ മത്സരമെന്ന് പൊതുവെ പറയുമെങ്കിലും സ്ഥിതി അതല്ലെന്നും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ സ്ഥിതി തന്നെയാകും ഇത്തവണയുമുണ്ടാകുകയെന്നും തരൂര്‍ വിശദീകരിച്ചു. എൽഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വിലയിരുത്തൽ.എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ കുറിച്ചും തരൂര്‍ പ്രതികരിച്ചു. എസ്ഡിപിഐ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രം പിന്തുണ പ്രഖ്യാപിച്ചതല്ലെന്നും മറ്റ് കാര്യങ്ങൾ പാർട്ടി നേതൃത്വം നേതൃത്വം വിശദീകരിക്കുമെന്നും […]Read More
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീലിന്റെ മരുമകള്‍ അര്‍ച്ചന പാട്ടീല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഉദ്ഗിറിലെ ലൈഫ്‌കെയര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ചെയര്‍പേഴ്‌സണ്‍ ആണ് അര്‍ച്ചന. കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയാണ് അര്‍ച്ചനയുടെ ഭര്‍ത്താവ് ശൈലേഷ് പാട്ടീല്‍. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുലെ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അര്‍ച്ചന ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. വെള്ളിയാഴ്ച്ച ഫഡ്‌നാവിസുമായി അര്‍ച്ചന കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ”രാഷ്ട്രീയ മേഖലയില്‍ ജോലി ചെയ്യുന്നതിന് വേണ്ടിയാണ് ഞാന്‍ ബിജെപിയില്‍ […]Read More
കോൺഗ്രസ് ഭരിക്കുന്ന ഹിമാചലൽ പ്രദേശിൽ കൂറുമാറ്റത്തെ തുടർന്ന് സ്പീക്കർ അയോഗ്യരാക്കിയ 6 കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിയിൽ ചേർന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ഒൻപത് എംഎൽഎമാരാണ് കേന്ദ്ര മന്ത്രി അനുരാഗ് താക്കുറിന്റെ സാന്നിധ്യത്തിൽ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രജീന്ദര്‍ റാണ, രവി ഠാക്കൂര്‍, ചൈതന്യ ശര്‍മ്മ, സുധീര്‍ ശര്‍മ്മ എന്നീ കോൺഗ്രസ് എംഎൽഎമാരും, കിഷൻ ലാൽ ഠാക്കൂർ,കുഷാർ സിങ്, ആശിഷ് ശർമ്മ […]Read More
കേരളത്തില്‍ വെള്ളിയാഴ്ച ലോക്സഭ തെരഞ്ഞെടുപ്പ് നടത്തുന്നത് വിശ്വാസീകള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന മുസ്ലിം ലീഗിന്‍റേയും സമസ്തയുടയേും അഭിപ്രായത്തിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍ രംഗത്ത്.എല്ലാ മതവിഭാഗങ്ങളുടെയും സൗകര്യം നോക്കിയാൽ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു തീർത്തും അനാവശ്യ ആവശ്യങ്ങൾ ഉന്നയിക്കുന്നതാണ് മറ്റു വിഭാഗങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നത്. ഇന്ത്യാ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താൻ പോലും സമസ്ത മുശാവറയുടെ അംഗീകാരം വാങ്ങണോ ? സമസ്തയുടെയും മുസ്‌ലിം ലീഗിന്‍റേയും ലക്ഷ്യം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക എന്നതാണ് . മതവാദം ഉന്നയിച്ച് […]Read More
2024 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസന പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്. ‘പത്ത് വര്‍ഷം മുമ്പ്, ഞങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ്, ഇന്ത്യയിലെ ജനങ്ങള്‍ നിരാശ അനുഭവിച്ചിരുന്നു. അന്നത്തെ സര്‍ക്കാര്‍ അവരെ വഞ്ചിച്ചു. എല്ലാ മേഖലയിലും അഴിമതിയും സ്വജനപക്ഷപാതവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകം ഇന്ത്യയെ കൈവിട്ടു. ഈ അവസ്ഥയില്‍ നിന്നുള്ള ഇന്ത്യയുടെ […]Read More
കോണ്‍ഗ്രസ് നേതാവ് പദ്മിനി തോമസ് ബിജെപിയില്‍ ചേര്‍ന്നു. നേരത്തെ തന്നെ കോണ്‍ഗ്രസ് വിടുമെന്നും, ബിജെപിയില്‍ ചേരുമെന്നും പദ്മിനി അറിയിച്ചിരുന്നു. പത്മജ വേണുഗോപാലിന് പിന്നാലെ ഒരു വനിതാ നേതാവ് കൂടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് പദ്മിനി.സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റും, മുന്‍കായിക താരവും കൂടിയാണ് അവര്‍. കോണ്‍ഗ്രസിലെ കായിക മേഖലയില്‍ നിന്നുള്ള കരുത്തുറ്റ വനിതാ നേതാവായും അവര്‍ അറിയപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ നിന്ന് കാര്യമായ പരിഗണനകളൊന്നും അവര്‍ക്ക് ലഭിച്ചില്ലെന്നാണ് പരാതി. ഇതാണ് പാര്‍ട്ടി […]Read More
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ പദ്മജ വേണുഗോപാല്‍, കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറില്‍ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. തുടര്‍ച്ചയായ അവഗണനയിൽ മനം മടുത്താണ് കോണ്‍ഗ്രസ് വിടുന്നതെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞു. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി. കെ.മുരളീധരന്‍റെ വിമര്‍ശനങ്ങള്‍ കേൾക്കുമ്പോൾ ചിരിയാണ് വരുന്നതെന്നും പദ്മജ പറഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് പദ്മജ […]Read More
കോൺഗ്രസിലെ ഡസൻ കണക്കിനാളുകൾ ഓരോ ദിവസവും ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2 അക്ക നമ്പർ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ കേരളത്തിൽ ബിജെപി ജയിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ജയിച്ചുവരുന്ന കോൺഗ്രസുകാര്‍ ബിജെപിയിൽ പോകും. എകെ ആന്റണിയുടെ മകൻ പോയി. കെ കരുണാകരന്റെ മകൾ പോയിക്കൊണ്ടിരിക്കുന്നു. നാളെ ആരാണ് പോവുകയെന്ന് പറയാനാവില്ല. കോൺഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാവുന്നത്. ആര് പോകുന്നു എന്നതല്ല. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളാണ് കാരണം. […]Read More