Cancel Preloader
Edit Template

Tags :Bjp

Politics

ഹരിയാനയിലെ വൻ ട്വിസ്റ്റിൽ ഞെട്ടി കോൺഗ്രസ്; കേവല ഭൂരിപക്ഷം

ദില്ലി:ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലെ വൻ ട്വിസ്റ്റിൽ അമ്പരന്ന് കോണ്‍ഗ്രസ്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിന് പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയിൽ ബിജെപി ലീഡ് നിലയിൽ മുന്നേറുകയാണ്. രാവിലെ 9.55വരെയുള്ള കണക്കുകള്‍ പ്രകാരം ബിജെപി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്നു. ലീഡ് നിലയിൽ പിന്നോട്ട് പോയതോടെ കോണ്‍ഗ്രസ് ക്യാമ്പിലും ആശങ്ക പടര്‍ന്നു. 47സീറ്റുകളില്‍ ബിജെപിയും 37 […]Read More

Politics

വടകര ചെമ്മരത്തൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ കയറി അക്രമം

വടകര∙ ചെമ്മരത്തൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ കയറി അക്രമം. 3 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 4 പേർക്ക് പരുക്ക്. മേക്കോത്തുമുക്ക് ചാക്കേരി മീത്തൽ ലിബേഷ് (34), അമ്മ കമല (56), ഭാര്യ രശ്മി (22) എന്നിവർക്കും കുഞ്ഞിനുമാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി 11.30ന് 15 പേരുള്ള സംഘം ആയുധങ്ങളുമായി എത്തി ആക്രമിച്ചെന്നാണ് പരാതി. കണ്ടാലറിയാവുന്ന സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ പേരിലാണ് പൊലീസിൽ പരാതി നൽകിയത്. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി […]Read More

Kerala Politics

മൂന്ന് മണ്ഡലങ്ങളിൽ ഒന്നാമതെത്തി ബി.ജെ.പി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കുതിപ്പ് തുടര്‍ന്നപ്പോള്‍ മന്ത്രിമാരുടെ മണ്ഡലങ്ങള്‍ വരെ കാവിപുതയ്ക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. നാഴികയ്ക്ക് നാല്‍പത് വട്ടവും ബി.ജെ.പിയെ അകറ്റിനിര്‍ത്തുമെന്ന് പാര്‍ട്ടിയും നേതാക്കളും ആവര്‍ത്തിക്കുന്നതിനിടെയാണ് മന്ത്രി മണ്ഡലങ്ങളില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തി ഞെട്ടിച്ചത്. മൂന്ന് മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ ബി.ജെ.പി നേടിയ ലീഡ് പാര്‍ട്ടി വൃത്തങ്ങളെയും ഇടതുമുന്നണിയെയും വ്യാകുലപ്പെടുത്തുന്നുണ്ട്. ഇതിന് എന്തു വിശദീകരണം നല്‍കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ മണ്ഡലമായ നേമത്ത് ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖര്‍ ഒന്നാമതെത്തിയപ്പോള്‍ ഉന്നത വിദ്യാഭ്യാസമന്ത്രി […]Read More

Kerala Politics

തൃശൂരിൽ പരസ്പരം പഴിചാരി മുന്നണികൾ

താഴേത്തട്ടിലുള്ള കണക്കെടുപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ തൃശൂരില്‍ പരസ്പരം പഴിചാരിയും വിജയമവകാശപ്പെട്ടും മുന്നണികള്‍. വി എസ് സുനില്‍കുമാറിനെ സിപിഎം വോട്ടുചെയ്യാതെ വഞ്ചിച്ചുവെന്ന് ടി എന്‍ പ്രതാപന്‍ ആരോപിച്ചു. കെ മുരളീധരനെ ഡിസിസിയും പ്രതാപനും ചേര്‍ന്ന് ബലിയാടാക്കിയെന്ന് എല്‍ഡിഎഫ് തിരിച്ചടിച്ചു. പത്തു ലക്ഷത്തിലേറെ വോട്ടര്‍മാരുടെ ജനഹിതമറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് യുഡിഎഫിന്‍റെ ചുമതലക്കാരന്‍ കൂടിയായ ടി എന്‍ പ്രതാപന്‍ ആരോപണത്തിന്‍റെ കെട്ടഴിക്കുന്നത്. കോണ്‍ഗ്രസിന്‍റെ ബൂത്ത് ഏജന്‍റുമാരുടെ കണക്കില്‍ കാല്‍ ലക്ഷം വോട്ടിന് കെ മുരളീധരന്‍ വിജയിക്കും. സിപിഎം സിപിഐയെ കാലുവാരിയെന്നാണ് ടി […]Read More

Politics

തൃശൂരില്‍ ‘സുരേഷ് ഗോപി ട്രെന്‍ഡ്; വിജയം ഉറപ്പെന്ന് ബി.ജെ.പി

തൃശൂര്‍ ജില്ലയില്‍ വിജയം ഉറപ്പെന്ന് ബി.ജെ.പി. തങ്ങളുടെ വോട്ടുകള്‍ ഉറപ്പാക്കിയെന്നും,96 ശതമാനവും പോള്‍ ചെയ്യിക്കാനായെന്നും എല്ലാ ബൂത്തിലും പ്രവര്‍ത്തകരെ അണിനിരത്താന്‍ സാധിച്ചുവെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ചില വിഭാഗങ്ങളില്‍ ‘സുരേഷ്ഗോപി ട്രെന്‍ഡ്’ ഉണ്ടായതായും ഇവര്‍ വിലയിരുത്തുന്നു. കൂടാതെ ക്രിസ്ത്യന്‍വിഭാഗത്തില്‍നിന്ന് നല്ലൊരു ശതമാനം വോട്ട് കിട്ടിയതായും ബിജെപി വിലയിരുത്തുന്നു.എസ്എന്‍ഡിപി, കെപിഎംഎസ്, ധീവരസഭ, എന്‍എസ്എസ് എന്നീ സാമുദായിക സംഘടനകളുടെ സഹായം ലഭിച്ചതായും അതിനാല്‍ വിജയം ഉറപ്പെന്നുമാണ് ബി.ജെ.പിയുടെ വിലയിയിരുത്തൽ .Read More

Kerala

എല്‍ഡിഎഫ് വിട്ട് ബിജെപിയിലേക്ക് പോവാന്‍ ഇ.പി ആലോചിച്ചിരുന്നു ;

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ കണ്ണൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍. എല്‍ഡിഎഫ് വിട്ട് ബിജെപിയിലേക്ക് പോവാന്‍ ഇ.പി ആലോചിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ഭീഷണിയെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗള്‍ഫില്‍ വച്ചായിരുന്നു ചര്‍ച്ച. ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖറും ശോഭാസുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഭീഷണി ഭയന്നാണ് പോവാതിരുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇനി എന്താകുമെന്നറിയില്ല. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവി ലഭിക്കാതെ വന്നതോടെയാണ് ഇ.പി നിരാശനായത്. മുഖ്യമന്ത്രി പിണറായി […]Read More

Kerala

ബിജെപിക്ക് വേണ്ടി പൂരം കലക്കി’ ; കെ മുരളീധരൻ

‘ ബിജെപിക്ക് വേണ്ടി പോലീസ് പൂരം കലക്കിയെന്ന ആരോപണവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെമുരളീധരൻ. ബിജെപിക്ക് വേണ്ടിയാണ് പൂരം കലക്കിയത്, സിപിഎമ്മിന്‍റെ അജണ്ട നടപ്പിലാക്കാൻ കമ്മീഷണറെ ഉപയോഗിച്ചതാണെന്നും കെ മുരളീധരൻ ആരോപിച്ചു.  ഇപ്പോള്‍ ബിജെപി സൈബര്‍ സെല്‍ സുരേഷ് ഗോപിയാണ് പ്രശ്നം പരിഹരിച്ചതെന്ന പ്രചാരണം നടത്തുന്നുണ്ട് , വോട്ടുകച്ചവടത്തിനുള്ള അന്തര്‍ധാര പുറത്തായിരിക്കുന്നു, കമ്മീഷ്ണറെ തല്‍ക്കാലത്തേക്ക് മാറ്റിനിർത്തുന്നതാണ്, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും, കമ്മീഷ്ണർ മറ്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ എന്നറിയാൻ ജ്യൂഡീഷ്യൽ അന്വേഷണം വേണം, കമ്മീഷ്ണർ പൂരം […]Read More

National Politics

ഉത്തരേന്ത്യയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാവുമെന്ന് റിപ്പോര്‍ട്ട്

മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി സര്‍വെ റിപ്പോര്‍ട്ടുകൾ. ഉത്തരേന്ത്യയിലെ സീറ്റുകൾ കുറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകൾ കുറഞ്ഞേക്കാമെന്നാണ് സർവ്വെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന. മഹാരാഷ്ട്രയിലെ സ്ഥിതിയും പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തി. പ്രാദേശിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് ഒഴിവാക്കണമെന്നാണ് വിലയിരുത്തൽ. എല്ലാ മതങ്ങൾക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കല്പത്തിനൊപ്പം ആണ് […]Read More

National

ഹേമ മാലിനിക്കെതിരെ മോശം ഭാഷയില്‍ കോൺഗ്രസ് എംപിയുടെ ‘കമന്‍റ്’;

ബിജെപി എംപിയും നടിയുമായ ഹേമമാലിനിക്കെതിരെ മോശം ഭാഷയില്‍ കമന്‍റുമായി കോൺഗ്രസ് എംപി രൺദീപ് സുര്‍ജേവാല. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ബിജെപി നടത്തുന്നത്. ഹോമമാലിനിയും രൺദീപ് സുര്‍ജേവാലയ്ക്ക് മറുപടി നല്‍കിയിട്ടുണ്ട്. നേതാക്കളെ എംഎൽഎയും എംപിയുമാക്കുന്നത് ജനങ്ങളുടെ ശബ്ദം ഉയർത്താനാണ്, അവർക്ക് അതിന് കഴിയണം, എന്നാൽ ഹേമമാലിനി എം പിയാകുന്നത് നക്കി തിന്നാനാണെന്നുമായിരുന്നു സുര്‍ജേവാലയുടെ ‘കമന്‍റ്’. എന്നാലിത് ഹേമമാലിനിയെ സ്ത്രീയെന്ന രീതിയിലും വ്യക്തിയെന്ന രീതിയിലും അപമാനിക്കുന്നതാണെന്ന് കാട്ടി ശക്തമായ പ്രതിഷേധമാണ് ബിജെപി നടത്തുന്നത്. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത […]Read More

Politics

തിരുവനന്തപുരത്ത് മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്ന് തരൂര്‍

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ. തിരുവനന്തപുരത്ത് ത്രികോണ മത്സരമെന്ന് പൊതുവെ പറയുമെങ്കിലും സ്ഥിതി അതല്ലെന്നും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ സ്ഥിതി തന്നെയാകും ഇത്തവണയുമുണ്ടാകുകയെന്നും തരൂര്‍ വിശദീകരിച്ചു. എൽഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വിലയിരുത്തൽ.എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ കുറിച്ചും തരൂര്‍ പ്രതികരിച്ചു. എസ്ഡിപിഐ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രം പിന്തുണ പ്രഖ്യാപിച്ചതല്ലെന്നും മറ്റ് കാര്യങ്ങൾ പാർട്ടി നേത‍ൃത്വം നേതൃത്വം വിശദീകരിക്കുമെന്നും […]Read More