ബെംഗളൂരു നഗരത്തില്‍ ഇന്നലെ പെയ്ത അതിശക്തമായ മഴയില്‍ നഗരത്തിലുടനീളം ഗതാഗതക്കുരുക്ക് രൂക്ഷമായി. പല സ്ഥലങ്ങളിലും വെള്ളം കുത്തിയൊഴുകി വന്നതിനെ തുടര്‍ന്ന് ഗതാഗതം സതംഭിച്ചു. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ മഴ തീര്‍ത്ത ദുരിതത്തിന്‍റെ നിരവധി വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏതാണ്ട് മുട്ടോളം വെള്ളം കയറിയത് ദുരിതം ഏറ്റി. ഇതോടെ നഗരാസൂത്രണത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ചൂട് പിടിച്ചു. പാണത്തൂർ റെയിൽവേ അണ്ടർപാസിലൂടെ പോവുകയായിരുന്ന ഒരു മോട്ടോര്‍ ബൈക്ക് യാത്രികന്‍, ശക്തമായി […]Read More